Quantcast

"മോനേ, നിന്‍റെ പേരെന്താണ്?" കപില്‍ ശര്‍മ്മയുടെ അമ്മ ധോണിയോട് ആ ചോദ്യം ചോദിച്ചപ്പോള്‍!

അമ്മക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും ഒരു തവണ സച്ചിന്‍ തെണ്ടുല്‍ക്കറെ തിരിച്ചറിയാത്ത ഒരു സംഭവമുണ്ടായിട്ടുണ്ടായിരുന്നെന്നും കപില്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    16 Sep 2021 1:47 PM GMT

മോനേ, നിന്‍റെ പേരെന്താണ്? കപില്‍ ശര്‍മ്മയുടെ അമ്മ ധോണിയോട് ആ ചോദ്യം ചോദിച്ചപ്പോള്‍!
X

ഇന്ത്യയില്‍ മഹേന്ദ്ര സിങ് ധോണിക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന മുന്‍ നായകനെ അറിയാത്തവരായി ആരുംതന്നെയുണ്ടാകില്ല. എന്നാല്‍ ഹാസ്യകാരനായ കപില്‍ ശര്‍മ്മ തന്‍റെ അമ്മ ധോണിയെ തിരിച്ചറിയാതെ പോയ സംഭവത്തെ ഓര്‍ത്തെടുക്കുകയാണ്. തന്‍റെ ഷോ ആയ കോമഡി നൈറ്റ്സിലാണ് കപില്‍ ശര്‍മ്മ ഈ സംഭവം ഓര്‍ത്തെടുക്കുന്നത്.

'യുവരാജ് സിങ് ഫൌണ്ടേഷന്‍റെ ഒരു ലേലം ലണ്ടനില്‍ വെച്ച് നടന്നിരുന്നു. പരിപാടിക്ക് ക്ഷണം ലഭിച്ചതിനെത്തുടര്‍ന്ന് അമ്മയുമൊത്താണ് ലണ്ടനിലേക്ക് പോയത്. ഹാളില്‍ വെളിച്ചക്കുറവുണ്ടായിരുന്നു. അമ്മ യുവരാജിന്‍റെ മാതാവിനോടൊപ്പം ഇരിക്കുകയായിരുന്നു. അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങളും അവിടെയെത്തിയിരുന്നു. ധോണിയെ കണ്ട് സംസാരിക്കവെ അമ്മയും എനിക്കൊപ്പം എത്തിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ ധോണി അമ്മക്കരികിലേക്ക് ചെല്ലുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. അപ്പോള്‍ അമ്മ സന്തോഷത്തോടെ അനുഗ്രഹിച്ച ശേഷം "മകനേ, നിന്‍റെ പേരെന്താണ്?" എന്നായിരുന്നു ചോദിച്ചത്.'' കപില്‍ ശര്‍മ്മ പറഞ്ഞു.

അമ്മക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും ഒരു തവണ സച്ചിന്‍ തെണ്ടുല്‍ക്കറെ തിരിച്ചറിയാത്ത ഒരു സംഭവമുണ്ടായിട്ടുണ്ടായിരുന്നെന്നും കപില്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. യുവ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ തെവാടിയ, രവി ബിഷ്ണോയ്, നിതീഷ് റാണ, അക്സര്‍ പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത ഷോയിലാണ് കപില്‍ ശര്‍മ്മ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട താരം യുവരാജാണെന്ന് രാഹുല്‍ തെവാടിയ പറഞ്ഞതിനെത്തുടര്‍ന്നാണ് രസകരമായ ഈ സംഭവം കപില്‍ ശര്‍മ്മ പങ്കുവെച്ചത്.

TAGS :

Next Story