'സഞ്ജുവിന് എന്തുകൊണ്ട് അവസരം ലഭിക്കുന്നില്ല? ആർ. അശ്വിന്റെ മറുപടി ഇങ്ങനെ...
സഞ്ജുവിനെ തഴയുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ താൻ ആളല്ലെന്നാണ് അശ്വിൻ പറയുന്നത്
രവിചന്ദ്ര അശ്വിന്‍- സഞ്ജു സാംസണ്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. അതിലൊന്നാണ് മികച്ച ഫോമിലുണ്ടായിട്ടും സഞ്ജു സാംസണിനെ എന്തുകൊണ്ട് ബി.സി.സി.ഐ തഴയുന്നു എന്ന്. ഓരോ മത്സരം വരുമ്പോഴും ടീം പ്രഖ്യാപിക്കുമ്പോഴും സഞ്ജു ഇല്ലൈങ്കിൽ വിഷയം സമൂഹമാധ്യമങ്ങളിൽ തരംഗമാകും. ഇപ്പോഴിതാ സഞ്ജുവിനെ തഴയുന്നതിന് പിന്നിൽ പ്രതികരണവുമായി ഇന്ത്യൻ താരം തന്നെ രംഗത്ത് എത്തിയിരിക്കുന്നു.
ഇക്കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ആസ്‌ട്രേലിയയെ വെള്ളം കുടിപ്പിച്ച ആർ. അശ്വിനാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണ് ഇരുവരും. സഞ്ജുവിനെ കീഴിലാണ് ആർ.അശ്വിൻ കളിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ സഞ്ജുവിനെ തഴയുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ താൻ ആളല്ലെന്നാണ് അശ്വിൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്. 'ആരെയാണ് പിന്തുണയ്ക്കേണ്ടതെന്നോ ഇതുമായി ബന്ധപ്പെട്ടാേ ഒന്നും പറയാന്‍ ഞാന്‍ ആളല്ല, ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് എന്റെ ആഗ്രഹം. അത് സംഭവിക്കുന്നതിന് എല്ലാ പോസിറ്റീവ് വൈബുകളും നമ്മൾ നൽകണം. അതാണ് എന്റെ താല്‍പര്യം- അശ്വിന്‍ പറഞ്ഞു.
ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇന്ത്യയില്‍വെച്ചാണ് ലോകകപ്പ് എന്നത് ആരാധകരുടെ പ്രതീക്ഷയേറ്റുന്നു. നിരവധി കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. വസീംജാഫർ പറയുന്നത് ഞങ്ങൾ ഒത്തിരി കളിക്കാരെ പിന്തുണക്കുന്നു, അതേമാതൃകയിൽ സഞ്ജുവിനെയും പിന്തുണക്കണം. ആരാധകർപോലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആവശ്യപ്പെടുന്നു- അശ്വിൻ കൂട്ടിച്ചേർത്തു. ആസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ സ്വന്തം നാട്ടിൽ ഒരു റൺ പോലും സൂര്യകുമാര്‍ യാദവിന് നേടാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തി സഞ്ജുവിന് അവസരം കൊടുക്കണം എന്ന ആവശ്യം ശക്തമായത്.
നിരവധി ആരാധകരും വിദഗ്ധരും സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന അഭിപ്രായക്കാരാണ്. ഏകദിനത്തിൽ 24.05 ശരാശരിയിൽ 433 റൺസാണ് സൂര്യ നേടിയത്. മറുവശത്ത്, സാംസൺ 11 കളികളിൽ നിന്ന് 66 ശരാശരിയിൽ 330 റൺസ് നേടി. പരിമിതമായ അവസരങ്ങളെ ലഭിച്ചൂവെങ്കിലും, സാംസൺ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Adjust Story Font
16