രോഹിത് ശർമ്മയെ 'നോട്ടമിട്ട്' ഡൽഹി കാപിറ്റൽസ്
മുംബൈയുടെ പുതിയ നീക്കത്തിൽ രോഹിതിന് താത്പര്യമില്ലെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് ഡൽഹിയുടെ രംഗപ്രവേശം.
ന്യൂഡല്‍ഹി: മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം നഷ്ടമായതോടെ രോഹിത് ശർമ്മയെ നോട്ടമിട്ടിരിക്കുകയാണ് ഡൽഹി കാപിറ്റൽസ്. മുംബൈയുടെ പുതിയ നീക്കത്തിൽ രോഹിതിന് താത്പര്യമില്ലെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് ഡൽഹിയുടെ രംഗപ്രവേശം.
മുംബൈ മാനേജ്‌മെന്റിനോട് രോഹിതിനെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഡൽഹി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ് ചികിത്സയിലുള്ള ഡൽഹിയുടെ നായകൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഇനിയും വൈകാനാണ് സാധ്യത. ഇനി 2024ൽ കളിക്കുകയാണെങ്കിൽ തന്നെ ഇംപാക്ട് പ്ലെയർ എന്ന നിയിലായിരിക്കും താരത്തെ ഉപയോഗപ്പെുത്താനാവുക.
ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെയാണ് രോഹിതിനെ തേടി ഡൽഹി എത്തിയത്. വരുന്ന സീസണിൽ ഡൽഹിയുടെ ക്യാപ്റ്റനാക്കാം എന്നാണ് അവർ രോഹിതിന് കൊടുക്കുന്ന ഓഫർ. അതേസമയം ഡൽഹിയുടെ നീക്കത്തോട് മുംബൈ മുഖം തിരിച്ചെങ്കിലും സാധ്യത പൂർണമായും അടഞ്ഞിട്ടില്ല.
ഡിസംബർ 20നാണ് ഇനി ഐ.പി.എൽ ട്രെയ്ഡ് വിൻഡോ വീണ്ടും തുറക്കുന്നത്. ഇതിൽ 2024 ഐപിഎല്ലിന് വേണ്ടി നിലനിർത്തിയ താരങ്ങളെ ടീമുകൾക്ക് പരസ്പരം കൈമാറാനാകും. പൂർണമായും പണംകൊടുത്തോ മറ്റൊരു കളിക്കാരനെ കൈമാറിയോ രോഹിത് അടക്കമുള്ള ഗ്ലാമർ താരങ്ങളെ ടീമുകൾക്ക് സ്വന്തമാക്കാം.
അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരേ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയതോതില്‍ ഫോളോവേഴ്‌സിനെ ടീമിന് നഷ്ടപ്പെട്ടു. ഹര്‍ദിക് പാണ്ഡ്യയുടെ ഭാര്യയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്.
Summary-Will Rohit Sharma Lead Delhi Capitals In IPL 2024? Check Details
Adjust Story Font
16