വനിത ഐപിഎൽ ലേലം: വിലകൂടിയ താരമായി സിംറാൻ ഷെയ്ഖ്, കോടിപതിയായി 16കാരി
ബെംഗളൂരു: വനിത ഐപിഎൽ മിനി ലേലത്തിൽ ഏറ്റവും വിലകൂടിയ താരമായി സിംറാൻ ഷെയ്ഖ്. സിംറാനെ 1.90 കോടി നൽകിയാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള ൧൬കാരി ജി കമാലിനിയെ മുംബൈ 1.60 കോടി നൽകി സ്വന്തമാക്കിയതാണ് മറ്റൊരു പ്രധാന വാർത്ത. ഇടംകൈയ്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമാണ് താരം.
വിൻഡീസ് ഓൾറൗണ്ടർ ഡിയേന്ത്ര ഡോറ്റിനെ 1.70 കോടി നൽകി ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. പ്രേമ റാവത്തിനെ 1.20 കോടി നൽകി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും സ്വന്തമാക്കി. ഈ നാല് താരങ്ങൾക്ക് മാത്രമാണ് ലേലത്തിൽ ഒരു കോടിക്കപ്പുറം തുക ലഭിച്ചത്.
ഇന്ത്യൻ പേസർ സ്നേഹ റാണയും ഇംഗ്ലണ്ടിന്റെ ഹെതർ നൈറ്റും അടക്കമുള്ള പ്രമുഖ താരങ്ങൾ അൺസോൾഡായി. മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിൽ ജനിച്ച സിംറാനെ 2023ലെ വനിത ഐപിഎല്ലിൽ 10 ലക്ഷത്തിന് യുപി വാരിയേഴ്സ് വാങ്ങിയിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. തമിഴ്നാടിനായി അണ്ടർ 19തലത്തിൽ നടത്തിയ മികച്ച പ്രകടനമാണ് കമാലിനിക്ക് തുണയായത്.
Adjust Story Font
16