Quantcast

'ബുദ്ധി ഉപയോഗിച്ച് കളിക്കുക'; അഭിഷേക് ശർമക്ക് ഉപദേശവുമായി യുവരാജ് സിങ്

ഗ്വാളിയോറിൽ നടന്ന ആദ്യ ടി20യിൽ 16 റൺസാണ് താരം നേടിയത്.

MediaOne Logo

Sports Desk

  • Published:

    8 Oct 2024 12:01 PM GMT

play with wit; Yuvraj Singh gives advice to Abhishek Sharma
X

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 നാളെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമക്ക് ഉപദേശവുമായി യുവരാജ് സിങ്. അഭിഷേക് പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റുമായാണ് യുവി രംഗത്തെത്തിയത്. ഗ്രൗണ്ടിൽ ബുദ്ധി ഉപയോഗിച്ച് കളിക്കണമെന്നാണ് മുൻതാരം കമന്റ് രേഖപ്പെടുത്തിയത്.

ഗ്വാളിയോറിൽ നടന്ന ആദ്യ ടി20യിൽ അനാവശ്യ റണ്ണിനോടി 16 റൺസെടുത്താണ് അഭിഷേക് പുറത്തായത്. മികച്ച ഫോമിൽ കളിക്കവെയാണ് താരം റണ്ണൗട്ടായത്. അഭിഷേകിന്റെ പരിശീലകനും മെന്ററുമാണ് യുവരാജ്. മുൻ ഇന്ത്യൻ താരത്തിന്റെ ഉപദേശങ്ങൾ മികച്ച പ്രകടനം നടത്താൻ സഹായകരമായെന്ന് 24 കാരൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ തകർപ്പൻ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്.

അതേസമയം, നാളെ രണ്ടാം ടി20ക്കിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ 29 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തുടരും. മൂന്നാ നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാലാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഡിയും കളിക്കും. തുടർന്ന് റിയാൻ പരാഗും ക്രീസിലെത്തും. ഹാർദ്ദിക് പാണ്ഡ്യയും റിങ്കും സിംഗും തന്നെയാകും ഫിനിഷറുടെ റോളിൽ. ആദ്യ മാച്ചിൽ സ്പിൻ ഓൾറൗണ്ടറായി ടീമിലെത്തിയ വാഷിങ്ടൺ സുന്ദറിന് പകരം രവി ബിഷ്‌ണോയിക്ക് രണ്ടാം ടി20യിൽ അവസരം ലഭിക്കാനിടയുണ്ട്. ആദ്യ മത്സരത്തിലെ കളിയിലെ താരമായ വരുൺ ചക്രവർത്തിയും ടീമിലുണ്ടാകുമെന്നുറപ്പാണ്. പേസർമാരായി അർഷ്ദീപ് സിംഗിനൊപ്പം മായങ്ക് യാദവ് തന്നെ തുടരാനാണ് സാധ്യത.

TAGS :

Next Story