ഈ നാട്ടിൽ ക്രിക്കറ്റ് വളരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; യുവരാജ് സിങ്
2007 പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ യുവരാജ് നിർണായക പ്രകടനമാണ് നടത്തിയത്.
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് നാളെ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി തുടക്കമാകുകയാണ്. പതിവ് വേദികളിൽ നിന്നുമാറി അമേരിക്ക ലോകകപ്പിന് വേദിയാകുന്നതോടെ ഒരുപാട് കൗതുകങ്ങളും ഇത്തവണയുണ്ട്. 2007ലെ പ്രഥമ ലോകകപ്പിലെ ഹീറോയായ യുവരാജ് സിങാണ് ഇത്തവണ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ. അമേരിക്കയിലുള്ള മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇവിടെ ക്രിക്കറ്റിലുണ്ടായ മാറ്റങ്ങളെ കുറിച്ചും പ്രതികരിച്ചു.
ഗുഡ്‌മോണിങ് അമേരിക്ക ടിവി ഷോയിലാണ് യുവി പ്രതികരണവുമായെത്തിയത്. ക്രിക്കറ്റിൽ അമേരിക്കയുടെ കടന്നുവരവ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് താരം പറഞ്ഞു. ഇവിടെ ക്രിക്കറ്റ് വളരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വരും വർഷങ്ങളിൽ മികച്ച ടീമായി മാറാൻ ഇവർക്ക് കഴിയുമെന്നും പറഞ്ഞു. ഷോയിൽ യുവിക്ക് നേരിടേണ്ടിവന്നത് വ്യത്യസ്തമായ ചോദ്യങ്ങളായിരുന്നു. എന്താണ് ക്രിക്കറ്റ്?. ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. നിങ്ങളുടെ ബാസ്‌ബോളിന് തുല്യമാണ് ഞങ്ങളുടെ ക്രിക്കറ്റ്. പക്ഷേ ബാസ്‌ബോളിലെ പോലെ നാല് ക്വാർട്ടർ ഓടേണ്ടതില്ല. പന്ത് അടിക്കുന്നത് രണ്ട് കളികളിലും ഒരുപോലെയാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. ബാസ്‌ബോളിൽ നിങ്ങൾക്ക് എല്ലാ പന്തും ഷോട്ടുതിർക്കാം. എന്നാൽ ക്രിക്കറ്റിൽ ഗ്രൗണ്ടിൽ കുത്തിയാണ് വരുന്നതെന്ന വ്യത്യാസമുണ്ട്.-യുവരാജ് പറഞ്ഞു.
The ICC Men’s T20 World Cup 2024 ambassador @YUVSTRONG12 gave a lesson in cricket during his @GMA appearance 🤓#T20WorldCup pic.twitter.com/Qiue3WbO5j
— ICC (@ICC) May 31, 2024
2007 പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ യുവരാജ് നിർണായക പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 12 പന്തിൽ അർധസെഞ്ച്വറി നേടിയ താരത്തിന്റെ പേരിലാണ് ഇന്നും ആ റെക്കോർഡുള്ളത്. അതിന് പുറമെ ലോകകപ്പിലെ ആറു പന്തിൽ ആറു സിക്‌സർ എന്ന നേട്ടവും മറ്റാർക്കും മറികടക്കാനായിട്ടില്ല.
Adjust Story Font
16