എന്തുകൊണ്ട് റോണോ 'സൈഡ്' ആക്കപ്പെടുന്നു?
പോര്‍ച്ചുഗല്‍ എന്ന ടീമിന്‍റെ ഐഡന്‍റിറ്റി കൂടിയായ റൊണാള്‍ഡോയെപ്പോലെ ഒരു സൂപ്പര്‍താരത്തെ ലോകകപ്പിന്‍റെ ഏറ്റവും സുപ്രധാന മത്സരങ്ങളില്‍ എന്തുകൊണ്ട് പുറത്തിരുത്തുന്നു?
തുടര്‍ച്ചയായ രണ്ടാം നോക്കൌട്ട് മത്സരത്തിലും റോണോയില്ലാതെ പോര്‍ച്ചുഗല്‍ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നു. റോണോ ആരാധകരെ സംബന്ധിച്ച് ഏറ്റവും അധികം വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് ചുറ്റും സംഭവിക്കുന്നത്. പോര്‍ച്ചുഗല്‍ എന്ന ടീമിന്‍റെ ഐഡന്‍റിറ്റി കൂടിയായ റൊണാള്‍ഡോയെപ്പോലെ ഒരു സൂപ്പര്‍താരത്തെ ലോകകപ്പിന്‍റെ ഏറ്റവും സുപ്രധാന മത്സരങ്ങളില്‍ എന്തുകൊണ്ട് പുറത്തിരുത്തുന്നു എന്നതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച
എന്തുകൊണ്ടാകും നായകനെ തന്നെ പുറത്തിരുത്തി പോര്‍ച്ചുഗല്‍ ഇലവനെ പ്രഖ്യാപിക്കാന്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍റസ് ധൈര്യം കാണിച്ചത്?
ഈ ചോദ്യം ചെന്നെത്തിക്കുന്നത് റോണോയുടെ മുന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ള ടീമും ഇല്ലാത്ത ടീമും തമ്മിൽ കൃത്യമായ അന്തരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവത്വത്തിന്റെ ചുറുചുറുക്കിനൊപ്പം 37കാരന് എത്തിപ്പിടിക്കാനാകുന്നില്ലെന്നാണ് ഫുട്ബോൾ അപഗ്രഥന ട്വിറ്റർ ഹാൻഡിലായ ഒപ്റ്റയുടെ വിലയിരുത്തൽ. ഈ റിപ്പോര്‍ട്ട് പ്രകാരം റോണോ ഉൾപ്പെട്ട യുണൈറ്റഡ് ടീമിന് വേഗം കുറവാണ്.
രണ്ടു മത്സരങ്ങളില്‍ മാത്രമാണ് അന്ന് പരിശീലകന്‍ ടെൻ ഹാഗ് സൂപ്പർ താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇതിൽ ടീം പിന്നിട്ട ശരാശരി ദൂരം 98.5 കിലോമീറ്ററാണ്. പെർ ഗെയിം പോയിന്റ് 0.5. അതേസമയം പോർച്ചുഗീസ് നായകൻ ആദ്യ ഇലവനിലില്ലാതെ എട്ടു കളിയാണ് മാഞ്ചസ്റ്റർ കളിച്ചത്. ഇതിൽ ടീം പിന്നിട്ട ശരാശരി ദൂരം 108.5 കിലോമീറ്റർ. പെർ ഗെയിം പോയിന്റ് 2.25. ടീമിനായി രണ്ടു ഗോൾ മാത്രമാണ് അന്ന് ഇതിഹാസ താരത്തിന് നേടാനായതും.
ഇതേ കാരണം തന്നെയാകും റൊണാൾഡോയെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റിന്‍റെ പ്രധാനമത്സരത്തിലും പുറത്തിരുത്താന്‍ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍റോസ് തീരുമാനമെടുക്കാന്‍ കാരണം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോക്ക് പകരക്കാരനായിറങ്ങിയ ഗോണ്‍സാലോ റാമോസ് മിന്നും ഫോമിലാണ്. ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയ ആദ്യ മത്സരത്തില്‍ത്തന്നെ ഹാട്രിക്കുമായാണ് താരം തിരിച്ചുകയറിയത്. കോച്ച് ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്തുകയും റാമോസിനെ ഇറക്കാൻ തീരുമാനിക്കുകയും ചെയ്തതിന്റെ പൊരുൾ മത്സരം ഫലം തുറന്നുകാട്ടുക കൂടിയായിരുന്നു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലിരിക്കെ കഴിഞ്ഞ കളിയില്‍ നായകനായ 39കാരന്‍ പെപ്പേയും സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഗോളടിച്ചിരുന്നു. ഗോളടിച്ചതോടെ പെപ്പേയെത്തേടി മറ്റൊരു റെക്കോഡുമെത്തി. നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായാണ് പെപ്പേ മാറിയത്. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം. പെപേ ഗോൾ നേടിയതോടെ അഭിനന്ദിക്കാനായി റൊണാൾഡോയും ഗ്രൗണ്ടിൽ ഓടിയെത്തി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ വീണ്ടും പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിച്ചു.
മൊറോക്കോക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ലൈനപ്പില്‍ മാറ്റം വരുത്താതെയാണ് പോര്‍ച്ചുഗല്‍ ഇന്നും അണിനിരക്കുന്നത്.സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കഴിഞ്ഞ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോണ്‍സാലോ റാമോസിനെയാണ് റൊണാള്‍ഡോക്ക് പകരം ഇറക്കിയത്. അന്ന് ഹാട്രിക്കുമായാണ് റോമോസ് തിരിച്ചുകയറിയത്. 2008ന് ശേഷം റൊണാള്‍ഡോ ഇല്ലാതെ ആദ്യമായാണ് കഴിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിങ് ഇലവനെ പ്രഖ്യാപിക്കുന്നത്. പിന്നീട് മത്സരത്തിന്‍റെ അവസാന മിനുട്ടുകളിലാണ് റോണോയെ കോച്ച് ഫെർണാണ്ടോ സാന്‍റോസ് ഇറക്കിയത്.എന്നാല്‍ കിട്ടിയ അവസരം മുതലെടുത്ത റാമോസ് ഒരൊറ്റ മത്സരത്തോടെ ടീമിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആണ് റാമോസ് അന്ന് റെക്കോര്‍ഡ് ബുക്കില്‍കയറിപ്പറ്റിയത്. കൂടാതെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.
ഹാട്രിക്കടിച്ച് റാമോസ്, ആറാടി പോർച്ചുഗൽ; സ്വിസ് പടയെ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തതിങ്ങനെ
പ്രീക്വാർട്ടർ മത്സരത്തിൽ സ്വിസ് മടയിൽ പറങ്കിപ്പടയുടെ തേരോട്ടമാണ് ലോകം കണ്ടത്. ആറു ഗോൾക്കായിരുന്നു പോർച്ചുഗലിന്‍റെ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു. നായകൻ പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു.മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി.ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് 21 കാരനായ റാമോസ് നേടിയിരിക്കുന്നത്. ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ആദ്യ ഗോളടിച്ചത്. ഫെലിക്സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു.51ാം മിനുട്ടിൽ ഡാലോട്ടിന്റെ പാസിലായിരുന്നു രണ്ടാം ഗോൾ. 67ാം മിനുട്ടിൽ റാമോസ് തന്റെ മൂന്നാം ഗോളടിച്ചു. റാഫേൽ 55ാം മിനുട്ടിലാണ് ഗോളടിച്ചത്. മത്സരത്തിലുടനീളം തിളങ്ങിയ ഗോൺസാലോ റാമോസായിരുന്നു അസിസ്റ്റ്. 32ാം മിനുട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപേ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം.സ്വിറ്റ്‌സർലൻഡിനായി അകുഞ്ചി ഗോൾ നേടിയത് 58ാം മിനുട്ടിലായിരുന്നു. 92ാം മിനുട്ടിൽ ഗ്വരീറോയായുടെ അസിസ്റ്റിലായിരുന്നു ലിയോയുടെ ഗോൾ.73ാം മിനുട്ടിൽ ജാവോ ഫെലിക്സിനെ പിൻവലിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയെയിറക്കി. റാമോസിനെയും ഒട്ടാവിയയെയും പിൻവലിച്ച് റിക്കാർഡോ ഹോർതയെയും വിതിൻഹയെയും ഇറക്കി. 43ാം മിനുട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്. പിന്നീട് റൊണാൾഡോ ഒരുവട്ടം സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടിയുയർന്നു.
Adjust Story Font
16