Quantcast

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ എത്തിക്കാൻ മുൻ ക്ലബ്ബ്

പ്രമുഖ അഭിഭാഷകനായ നൗഫ് ബിൻ അഹമ്മദ് റൊണാൾഡോക്കെതിരെ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-24 13:06:12.0

Published:

24 April 2023 12:38 PM GMT

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ എത്തിക്കാൻ മുൻ ക്ലബ്ബ്
X

അൽ-നസ്ർ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാടുകടത്താൻ ആളുകൾ ആവശ്യപ്പെടുന്നതിലേക്ക് നയിച്ച സമീപകാല വിവാദത്തെത്തുടർന്ന് തൻ്റെ ആദ്യ ക്ലബ്ബായ സ്‌പോർട്ടിംഗ് സി.പിയിൽ വീണ്ടും ചേരാനുള്ള ഓഫർ താരത്തിന് ലഭിച്ചതായി റിപ്പോർട്ട്.

ഏപ്രിൽ 18 ചൊവ്വാഴ്ച്ച അൽ- നസ്ർ പരാജയപ്പെട്ട ലീഗ് മത്സരത്തിലുടനീളം അൽ-ഹിലാൽ ആരാധകരുടെ പരിഹാസത്തിന് റൊണാൾഡോ വിധേയനായിരുന്നു. താരത്തെ പ്രകോപിപ്പിക്കാൻ ആരാധകർ ലയണൽ മെസ്സിയുടെ പേര് ഉച്ചത്തിൽ ചൊല്ലുകയും ചെയ്തു. മത്സര ശേഷം ഇതിന് മറുപടിയെന്നോണം പോർച്ചുഗൽ താരം അവരോട് അശ്ലീലമായ ആംഗ്യം കാണിച്ചിരുന്നു. ഇതാണ് പിന്നീട് വൻ വിവാദമായത്. ഇതിന് ശിക്ഷയായി താരത്തെ നാടുകടത്തണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. സൗദിയിലെ നിയമം അനുസരിച്ച് ഒരു വിദേശിയെ നാടുകടത്താൻ പാകത്തിലുള്ള കുറ്റമാണ് താരം ചെയ്തിരിക്കുന്നത്. ഇതേസമയം ഒരു പ്രമുഖ അഭിഭാഷകനായ നൗഫ് ബിൻ അഹമ്മദ് റൊണാൾഡോക്കെതിരെ അധികാരികൾക്ക് നിവേദനം നൽകിയിട്ടുമുണ്ട്.

"ആൾക്കൂട്ടം റൊണാൾഡോയെ പ്രകോപിപ്പിച്ചാലും, അയാൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം ഒരു കുറ്റമാണ്. ഒരു വിദേശി ചെയ്താൽ അറസ്റ്റ് ചെയ്യാനും നാടുകടത്താനും അനുവദിക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ് മര്യാദയില്ലാത്ത പൊതു പ്രവൃത്തി. ഞങ്ങൾ വിഷയത്തിൽ പൊതുമന്ത്രാലയത്തിന് നിവേദനം നൽകും. " നൗഫ് ബിൻ അഹമ്മദ്- Fichajes.com നോട് പറഞ്ഞു.


മാധ്യമ സ്ഥാപനമായ എൽ നാസിയോണലിന്റെ അഭിപ്രായത്തിൽ, അൽ-നസ്റിൽ ക്രിസ്റ്റ്യാനോ അസന്തുഷ്ടനാണ്. സ്‌പോർടിംഗ് സി.പിക്ക് അത് അറിയാമെന്നും അദ്ദേഹത്തിന്റെ പേരുള്ള പരിശീലന കേന്ദ്രമുള്ള ക്ലബ്ബിലേക്ക് മടങ്ങാനുള്ള ഓഫർ ടീം സമർപ്പിച്ചതായും എൽ നാസിയോണൽ സൂചിപ്പിക്കുന്നു. പ്രൊഫഷണൽ ഫുട്‌ബോളിൽ റൊണാൾഡോ തന്റെ കരിയർ ആരഭിച്ചത് സ്‌പോർട്ടിംഗിലൂടെയായിരുന്നു. 1997-ൽ അവരുടെ യൂത്ത് അക്കാദമിയിൽ ചേർന്ന അദ്ദേഹം 2003 ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നതിന് മുമ്പ് അവർക്കായി 31 മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

TAGS :

Next Story