ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി; നിലയുറപ്പിക്കുന്നതിന് മുമ്പ് ഗോളടിച്ച് സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ച്ചുഗലിന് തോല്‍വി
യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ പോർച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്‌സർലാൻഡ്
ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിറ്റ്സർലാൻഡിന്‍റെ അട്ടിമറി ജയം. മത്സരത്തിന്‍റെ ഒന്നാം മിനിറ്റിൽ സഫോവിച്ച് നേടിയ ഗോളിലാണ് സ്വിറ്റ്സർലാൻഡ് അവസാന വിസില്‍ വരെ പിടിച്ചുനിന്നത്. നേഷൻസ് ലീഗിലെ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ആദ്യ വിജയം കൂടിയാണ് ഇത്.
കളിയുടെ ആം സെക്കന്‍ഡിലായിരുന്നു പോര്‍ച്ചുഗലിന്‍റെ ഹൃദയം തകര്‍ത്ത് സ്വിറ്റസര്‍ലന്‍ഡിന്‍റെ ഗോള്‍ വരുന്നത്. ക്ലോസ് റേഞ്ച് ഹെഡറിലൂടെയാണ് സഫോവിച്ച് വല കുലുക്കിയത്. റാഫേൽ ലിയോയിലൂടെ 18 ആം മിനുട്ടില്‍ പോര്‍ച്ചുഗല്‍ സ്കോര്‍ ചെയ്തെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോക്ക് പുറമേ ജാവോ മൗട്ടീനോ, റാഫീല്‍ ഗുരേറിയോ എന്നിവരും ഇന്നലം കളിച്ചില്ല.
എ-2 ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തിൽ സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെക്ക് റിബ്ലക്കിനെ പരാജയപ്പെടുത്തി. 24ആം മിനിറ്റിൽ സോളറും 75ആം മിനിറ്റിൽ സറാബിയയും സ്‍പെയിനിനായി ലക്ഷ്യം കണ്ടു. നാല് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ടു പോയിന്‍റോടെ സ്പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പോര്‍ച്ചുഗലാകട്ടെ ഏഴ് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
ബി-4 ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നോർവ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വീഡനെ പരാജയപ്പെടുത്തി.
Adjust Story Font
16