ഡാനി ഒൽമോ കറ്റാലൻ കോട്ടയിലേക്ക്; ബാഴ്സയുമായി ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പു വക്കും
യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഒൽമോ
dani olmo
ലെപ്‌സിഗിന്റെ സ്പാനിഷ് യങ് സെൻസേഷൻ ഡാനി ഒൽമോയുമായി കരാറിലെത്തി ബാഴ്‌സലോണ. 62 മില്യൺ യൂറോക്കാണ് (560 കോടി) കറ്റാലന്മാർ താരത്തെ ക്യാംപ് നൗവിലെത്തിക്കുന്നത്. 2030 വരെ കരാർ നീണ്ടുനിൽക്കും. യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഒൽമോ.
യൂറോയില്‍ പരിക്കേറ്റ് പുറത്തായ പെഡ്രിക്ക് പകരമെത്തി ടീമിലെ സ്ഥിര സാന്നിധ്യമായ ഒല്‍മോ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായിരുന്നു. ലാമാസിയയില്‍ കളിപഠിച്ച ഒല്‍മോയുടെ തിരിച്ച് വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. യൂറോയില്‍ മിന്നും പ്രകടനം പുറത്തെടുത്ത നിക്കോ വില്യംസിനായും ബാഴ്സ ശക്തമായി രംഗത്തുണ്ട്. നിക്കോ കൂടി ടീമിലെത്തിയാല്‍ അടുത്ത സീസണില്‍ കറ്റാലന്മാര്‍ കരുത്തുറ്റൊരു നിരയുമായിട്ടാവും കളത്തിലിറങ്ങുക.
Next Story
Adjust Story Font
16