പന്തിന്‍റെ അഭാവത്തില്‍ ഡല്‍ഹിക്ക് പുതിയ നായകന്‍; ഇത്തവണ 'വാര്‍ണര്‍ ക്യാപിറ്റല്‍സ്'
സൺറൈസേഴ്സിന് 2016ൽ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഡേവിഡ് വാര്‍ണര്‍.
ഋഷഭ് പന്തും ഡേവിഡ് വാര്‍ണറും
വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ ഡൽഹി ക്യാപിറ്റൽസിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. ഡല്‍ഹിയുടെ നായകന്‍ ഋഷഭ് പന്ത് വാഹനാപകടത്തേത്തുടര്‍ന്ന് പരിക്കേറ്റ് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്.
ഡേവിഡ് വാര്‍ണറെ ടീമിന്‍റെ ക്യാപ്റ്റനായും അക്സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. ആദ്യം അക്സറിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ കൂടുതൽ പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.
സൺറൈസേഴ്സിന് 2016ൽ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഡേവിഡ് വാര്‍ണര്‍. അതേസമയം സണ്‍റൈസേഴ്സും ഇത്തവണ ക്യാപ്റ്റന്‍സി മാറ്റിപ്പരീക്ഷിച്ചിട്ടുണ്ട്. പുതിയ പതിപ്പില്‍ സണ്‍റൈസേഴ്സിനെ ദക്ഷിണാഫ്രിക്കന്‍ താരം ഐഡൻ മർക്രമാണ് നയിക്കുന്നത്. സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ ദക്ഷിണാഫ്രിക്കന്‍ ടി20 പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് മര്‍ക്രം. ഇതുകൊണ്ട് തന്നെയാണ് മായങ്ക് അഗര്‍വാളിനെയും ഭുവനേശ്വര്‍ കുമാറിനെയുമെല്ലാം മറികടന്ന് മര്‍ക്രത്തെ ടീം നായകസ്ഥാനത്തേക്ക് പരിഗണിച്ചത്.
Adjust Story Font
16