കളി പഠിപ്പിച്ചത് മതി; എറിക് ടെന്‍ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
റൂഡ്‍വാന്‍ നിസ്റ്റല്‍റൂയി ഇടക്കാല പരിശീലകനാവും
എറിക് ടെൻഹാഗിനെ പരിശീലക ചുമതലയിൽ നിന്ന് നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ടീമിന്റെ സമീപ കാലത്തെ മോശം പ്രകടനങ്ങളെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെയും ടീം തോൽവി വഴങ്ങിയിരുന്നു.
2022 ലാണ് ടെൻഹാഗ് യുണൈറ്റഡിന്റെ പരിശീലക വേഷത്തിലെത്തുന്നത്. രണ്ട് വർഷം പരിശീലക ചുമതലയിൽ തുടർന്നെങ്കിലും വലിയ നേട്ടങ്ങളൊന്നും ടീമിനൊപ്പം സ്വന്തമാക്കാനായില്ല. 2023 ഇ.എഫ്.എൽ കിരീടവും 2024 ൽ എഫ്.എ കപ്പ് കിരീടവുമാണ് യുണൈറ്റഡ് പരിശീലക വേഷത്തിൽ ടെൻഹാഗിന്റെ സുപ്രധാന നേട്ടങ്ങൾ.
ടെൻഹാഗിന് കീഴിൽ 85 മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുണൈറ്റഡ് 44 വിജയങ്ങളാണ് കുറിച്ചത്. 14 തോൽവികൾ വഴങ്ങി. റെഡ് ഡെവിൾസിനൊപ്പമുള്ള തന്റെ മാനേജീരിയൽ കരിയറിൽ 52 ആണ് ടെൻഹാഗിന്റെ വിജയശതമാനം. അടുത്ത കോച്ചിനെ നിയമിക്കും വരെ റൂഡ്‍വാന്‍ നിസ്റ്റല്‍ റൂയി ഇടക്കാല പരിശീലകനാവും.
Next Story
Adjust Story Font
16