Quantcast

ഫാബിന്യോയെ സ്വന്തമാക്കി അൽ-ഇത്തിഹാദ്‌

40 ദശലക്ഷം പൗണ്ടാണ് അൽ-ഇത്തിഹാദ്‌ താരത്തിനായി ചെലവഴിച്ചത്

MediaOne Logo

Web Desk

  • Updated:

    1 Aug 2023 12:24 PM

Published:

1 Aug 2023 12:15 PM

Fabinho joined Al-Ittihad
X

ലിവർപൂളിന്റെ ബ്രസീൽ മിഡ്ഫീൽഡർ ഫാബിന്യോയെ സ്വന്തമാക്കി സൗദി ക്ലബായ അൽ ഇത്തിഹാദ്. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 40 ദശലക്ഷം പൗണ്ടാണ് ക്ലബ് താരത്തിനായി ചെലവഴിച്ചതെന്ന് ബ്രീട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഇന്ന് ഞാൻ എന്റെ വീട് വിടുന്നു. ഈ ജേഴ്‌സി അണിഞ്ഞ് എല്ലായ്‌പ്പോഴും സാധ്യമായ ഏറ്റവും വലിയ ബഹുമാനത്തോടും സന്തോഷത്തോടും കൂടി അഞ്ച് വർഷമായി. ഞാൻ ഈ ക്ലബിനെ സ്‌നേഹിക്കുന്നു. നന്ദി, റെയ്ഡ്, ഞങ്ങൾ ഒരുമിച്ച് അനുഭവിച്ച എല്ലാത്തിനും. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല'. ഫാബിന്യോ ട്വിറ്ററിൽ കുറിച്ചു.

ഇതിനുമുമ്പ് ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസെമയും മുൻ ചെൽസി മിഡ്ഫീൽഡർ എൻഗോലോ കാന്റെയും അൽ ഇത്തിഹാദിൽ ചേർന്നിരുന്നു. ഫാബിന്യോകൂടി അൽ ഇത്തിഹാദിൽ ചേരുന്നതോടെ പ്രൊ ലീഗ് പോരാട്ടത്തിന് വീറ് കൂടും. ജോർഡൻ ഹെൻഡേഴ്‌സൺ കഴിഞ്ഞാഴ്ച ലിവർപൂൾ വിട്ട് സൗദി ക്ലബായ അൽ-ഇത്തിഫാക്കിൽ ചേർന്നിരുന്നു. 2018ൽ ലിവർപൂളിനൊപ്പം ചേർന്ന ഫാബിന്യോ 219 മത്സരങ്ങളിൽ ക്ലബിന് വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

TAGS :

Next Story