Quantcast

അൽവാരസ് അർജൻറീനയുടെ പുകഴ്ത്തപ്പെടാത്ത ഹീറോ; 12ൽ 11 ഗോളുമടിച്ചത് താരം കളത്തിലുള്ളപ്പോൾ...

ടീം അഞ്ചു ഗോൾ വഴങ്ങിയപ്പോൾ താരം ഗ്രൗണ്ടിലുണ്ടായിരുന്നില്ല

MediaOne Logo

Sports Desk

  • Updated:

    2022-12-16 12:03:26.0

Published:

16 Dec 2022 11:26 AM GMT

അൽവാരസ് അർജൻറീനയുടെ പുകഴ്ത്തപ്പെടാത്ത ഹീറോ; 12ൽ 11 ഗോളുമടിച്ചത് താരം കളത്തിലുള്ളപ്പോൾ...
X

ദോഹ: ഖത്തർ ലോകകപ്പിൽ ഫോർവേഡ് ജൂലിയൻ അൽവാരസ് അർജൻറീനയുടെ പുകഴ്ത്തപ്പെടാത്ത ഹീറോ. 2022ലെ ഖത്തർ ലോകകപ്പിൽ താരം കളത്തിലുള്ളപ്പോഴാണ് അർജൻറീനൻ ടീം തങ്ങൾ ആകെ നേടി 12 ഗോളുകളിൽ 11ഉം കണ്ടെത്തിയത്. ടീം അഞ്ചു ഗോൾ വഴങ്ങിയപ്പോൾ താരം ഗ്രൗണ്ടിലുണ്ടായിരുന്നില്ല. ഇതിഹാസ താരം മെസിക്കൊപ്പം മിന്നുന്ന പ്രകടനമാണ് 22 കാരനായ അൽവാരസ് നടത്തുന്നത്. ഖത്തർ ലോകകപ്പിൽ നാലു ഗോളാണ് താരത്തിന്റെ പേരിലുള്ളത്.

ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ അൽവാരസ് പത്ത് വർഷം മുമ്പ് മെസ്സിക്കൊപ്പമെടുത്ത ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞായിരിക്കെ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ച് എത്തിയ അൽവാരസിനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫ്രാബ്രിസിയോ റൊമാനോ മെസ്സിക്കൊപ്പമുള്ള ഈ ചിത്രം പങ്കുവച്ചിരുന്നു.

ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്‌റ്റേഡിയത്തിൽ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ നടക്കും. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.

2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്. ശനിയാഴ്ച ഖലീഫ ഇൻറർനാഷണൽ സ്‌റ്റേഡിയത്തിൽ മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ നടക്കും.

Julian Alvarez is Argentina's unsung hero

TAGS :

Next Story