Quantcast

147 വർഷത്തിനിടെ ആദ്യം; മുൾട്ടാനിൽ കടപുഴകിയ റെക്കോർഡുകൾ

ആദ്യ ഇന്നിങ്‌സിൽ ആറ് പാക് ബോളർമരാണ് 100 ലധികം റൺസ് വഴങ്ങിയത്

MediaOne Logo

Web Desk

  • Published:

    11 Oct 2024 10:18 AM GMT

147 വർഷത്തിനിടെ ആദ്യം; മുൾട്ടാനിൽ കടപുഴകിയ റെക്കോർഡുകൾ
X

മുൾട്ടാനിൽ പാകിസ്താനെ നാണംകെടുത്തി ഇംഗ്ലീഷ് സംഘം നേടിയ വിജയം സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണിപ്പോൾ. ആദ്യ ഇന്നിങ്‌സിൽ 500 റൺസ് പടുത്തുയർത്തിയെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടാൻ പിന്നെ പാക് പടക്കായില്ല. ഇംഗ്ലണ്ട് നേടിയ പടുകൂറ്റൻ വിജയത്തോടൊപ്പം നിരവധി റെക്കോർഡുകൾ മുൾട്ടാനിൽ കടപുഴകി.

1. ആദ്യ ഇന്നിങ്‌സിൽ 500 റൺസ് വഴങ്ങിയ ടീം ടെസ്റ്റ് ചരിത്രത്തിൽ തോൽവി വഴങ്ങുന്നത് ഇതാദ്യം

2. ആദ്യ ഇന്നിങ്‌സിൽ 100 ലധികം റൺസ് വഴങ്ങിയത് ആറ് പാക് ബോളർമാർ. മുമ്പ് ഒരിന്നിങ്‌സിൽ ആറ് ബോളർമാർ 100 ലധികം റൺസ് വഴങ്ങിയത് ഒറ്റത്തവണ മാത്രം. (ശ്രീലങ്ക X സിംബാബ്‍വേ- 2004)

3. ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് നാലാം വിക്കറ്റിൽ പടുത്തുയർത്തിയ കൂട്ടുകെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പാർട്ണർഷിപ്പ്

4. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് അടിച്ചെടുത്ത 823 റൺസ് ടെസ്റ്റിലെ ഉയർന്ന നാലാമത്തെ ഇന്നിങ്‌സ് സ്‌കോർ. 1997 ൽ ഇന്ത്യക്കെതിരെ ശ്രീലങ്ക ഉയർത്തിയ 952 റൺസാണ് ഏറ്റവും ഉയർന്നത്.

5. 1990 ന് ശേഷം ഒരു ഇംഗ്ലീഷ് താരം ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്നത് ഇതാദ്യം. ഹാരിബ്രൂക്ക് നടന്ന് കയറിയത് ചരിത്രത്തിലേക്ക്

TAGS :

Next Story