Quantcast

90+3ാം മിനിറ്റിൽ വിജയഗോൾ; ഇറ്റാലിയൻ സൂപ്പർകപ്പ് കിരീടത്തിൽ മുത്തമിട്ട് എസി മിലാൻ

2022ൽ സീരി എ നേടിയ ശേഷം എസി മിലാൻ സ്വന്തമാക്കുന്ന മേജർ ട്രോഫിയാണിത്.

MediaOne Logo

Sports Desk

  • Published:

    7 Jan 2025 4:15 AM GMT

90+3rd minute winning goal; AC Milan won the Italian Supercup title
X

റിയാദ്: നിലവിലെ ചാമ്പ്യൻമാരായ ഇന്റർമിലാനെ കീഴടക്കി ഇറ്റാലിയൻ സൂപ്പർകപ്പ് കിരീടത്തിൽ മുത്തമിട്ട് എസി മിലാൻ. സൗദിയിലെ അൽ-അവാൽ പാർക്കിൽ നടന്ന ആവേശ ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ ജയം പിടിച്ചത്. 90+3ാം മിനിറ്റിൽ സ്‌ട്രൈക്കർ ടാമി എബ്രഹാമാണ് വിജയഗോൾ നേടിയത്. തിയോ ഹെർണാണ്ടസ്(52), ക്രിസ്റ്റിയൻ പുലിസിച്(80) എന്നിവരും ലക്ഷ്യംകണ്ടു. ഇന്ററിനായി ലൗട്ടാരോ മാർട്ടിനസ്(45+1), മെഹ്ദി തരേമി(47) ആശ്വാസ ഗോൾ നേടി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

അവസാന മൂന്ന് വർഷമായി ഇന്റർ തുടരുന്ന അപ്രമാധിത്യം അവസാനിപ്പിച്ചാണ് എസി മിലാൻ കിരീടം തിരിച്ചുപിടിച്ചത്. എട്ടാം സൂപ്പർകോപ്പ ഇറ്റാലിയാന കിരീടമാണിത്. 2016ന് ശേഷമാണ് കിരീടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

TAGS :

Next Story