Quantcast

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയുടെ ദിനം... അടുത്ത സീസണില്‍ പെരേര ഡയസ് ഉണ്ടാകില്ല!!

അര്‍ജന്‍റീനിയന്‍ ക്ലബ്ബായ ക്ലബ് അത് ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്നായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സിനായി കളിക്കാനെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-03-30 12:56:35.0

Published:

30 March 2022 12:42 PM GMT

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയുടെ ദിനം... അടുത്ത സീസണില്‍ പെരേര ഡയസ് ഉണ്ടാകില്ല!!
X

ഫൈനലിലെത്തി വീണ്ടും വീണുപോയതിന്‍റെ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാത്തിരിക്കുന്നത് മറ്റൊരു നിരാശാജനകമായ വാർത്ത. അർജന്‍റീനിയന്‍ സൂപ്പര്‍ താരം പെരേര ഡയസ് വരും സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അര്‍ജന്‍റീനിയന്‍ ക്ലബ്ബായ ക്ലബ് അത് ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്നായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സിനായി കളിക്കാനെത്തിയത്. 2022 ഡിസംബര്‍ വരെ അത്‍ലറ്റിക്കോ പ്ലേറ്റെന്‍സുമായി കരാറുള്ള ഡയസ് ലോണിനാണ് ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ജൂണില്‍ അദ്ദേഹം വീണ്ടും അത്‍ലറ്റിക്കോ പ്ലേറ്റെന്‍സില്‍ തിരിച്ചെത്തും. അത്‍ലറ്റിക്കോ പ്ലേറ്റെന്‍സ് ക്ലബ് പ്രസിഡന്റ് പാബ്ലോ ബിയാഞ്ചിനി പറഞ്ഞതാണ് ഇക്കാര്യം. അതുകൊണ്ട് തന്നെ താരം തിരികെ ബ്ലാസ്റ്റേഴ്സിനായി കളിക്കാനെത്താനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അത്‍ലറ്റിക്കോ പ്ലേറ്റെന്‍സിലേക്ക് മടങ്ങി പോകുന്നില്ലെങ്കില്‍ ഡയസിനെ ബ്ലാസ്‌റ്റേഴ്‌സിനു തന്നെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ഡയസിനെ കൊമ്പന്മാര്‍ക്ക് സ്വന്തമാക്കാം. പക്ഷേ താരത്തെ നിലനിര്‍ത്താന്‍ എത്ര തുക മുടക്കേണ്ടിവരുമെന്നതായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന പ്രശ്‌നം.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ടോപ് സ്കോററാണ് പെരേര ഡയസ്. 21 കളികളില്‍ നിന്ന് ഡയസ് എട്ട് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ഈ സീസണിലെ ഏറ്റവും മികച്ച മുന്നേറ്റനിരയിലൊന്നായിരുന്നു ഡയസ് ഉള്‍പ്പെട്ട ബ്ലാസ്റ്റേഴ്സിന്‍റെ സഖ്യം. പെരേര ഡയസും സ്പാനിഷ്‌ താരം ആല്‍വാരോ വാസ്‌ക്വസും അഡ്രിയാന്‍ ലൂണയും ചേര്‍ന്ന മുന്നേറ്റ നിര ബ്ലാസ്റ്റേഴ്സിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു.

2008 - 2009 സീസണില്‍ അര്‍ജന്‍റീനിയന്‍ ക്ലബ്ബായ ഫെറോ കാരില്‍ ഓസ്‌റ്റെയിലൂടെയാണ് പെരേര ഡയസ് പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്കെത്തുന്നത്. ക്ലബ് ഫുട്ബോളില്‍ ഇതുവരെ ആകെ 323 മത്സരങ്ങള്‍ ഡയസ് കളിച്ചു, 111 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story