Quantcast

''മറഡോണയെയും മെസിയേയും തമ്മിൽ താരതമ്യം ചെയ്യുന്നവർ ഫുട്‌ബോൾ അറിയാത്തവര്‍''; സൗദിക്കെതിരായ തോൽവിക്ക് ശേഷം മറഡോണ ജൂനിയർ

"'നമ്മൾ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്''

MediaOne Logo

Web Desk

  • Updated:

    2022-11-24 10:44:15.0

Published:

24 Nov 2022 10:41 AM GMT

മറഡോണയെയും മെസിയേയും തമ്മിൽ താരതമ്യം ചെയ്യുന്നവർ ഫുട്‌ബോൾ അറിയാത്തവര്‍; സൗദിക്കെതിരായ തോൽവിക്ക് ശേഷം മറഡോണ ജൂനിയർ
X

ലോകകപ്പിൽ സൗദിക്കെതിരായ ഞെട്ടിക്കുന്ന തോൽവിക്ക് പിറകെ പ്രതികരണവുമായി മറഡോണയുടെ മകൻ ഡീഗോ സിനഗ്ര. മറഡോണയേയും മെസിയേയും തമ്മിൽ താരതമ്യം ചെയ്യുന്നവർ ഫുട്‌ബോൾ അറിയാത്തവരാണെന്ന് സിനഗ്ര പ്രതികരിച്ചു.

''അർജന്റീനയുടെ തോൽവിയിൽ ഞാൻ തകർന്നിരിക്കുകയാണ്. ഇതെല്ലാം ശരിക്കും സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്. സൗദി അറേബ്യയോട് തോറ്റത് ശരിക്കും അവിശ്വസനീയമാണ്. ഫുട്ബോൾ കാണാത്തവരും അതെന്താണെന്ന് മനസ്സിലാക്കാത്തവരുമാണ് മെസ്സിയെയും അച്ഛനേയും തമ്മില്‍ താരതമ്യം ചെയ്യുന്നത്. നമ്മൾ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ മെസിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ മുതിരുന്നില്ല.. ''- സിനഗ്ര പറഞ്ഞു.

ആദ്യ മത്സരത്തിൽ സൗദിയോടേറ്റ ഞെട്ടിക്കുന്ന തോൽവി അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ അർജന്റീനയ്ക്ക് നിർണായകമാണ്.

മെക്‌സിക്കോയോടും പോളണ്ടിനോടുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. പോളണ്ട്- മെക്‌സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞതുകൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാം. എന്നാൽ, ഒരു സമനിലയും ഒരു ജയവുമാണ് നേടുന്നതെങ്കിൽ മറ്റുള്ള ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.

ഒരു ജയം നേടിയ സൗദിയാണ് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ഒരു പോയിന്റുള്ള പോളണ്ടും മെക്‌സിക്കോയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സമനില നേടിയാൽ പോലും സൗദിക്ക് പ്രീക്വാർട്ടറിലെത്താം.

TAGS :

Next Story