Quantcast

തോൽവി അറിയാതെ 31 മത്സരങ്ങൾ: കുതിച്ച് അർജന്റീന

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് അർജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-03-30 05:16:37.0

Published:

30 March 2022 2:35 AM GMT

തോൽവി അറിയാതെ 31 മത്സരങ്ങൾ: കുതിച്ച് അർജന്റീന
X

തോൽവി അറിയാതെ 31 മത്സരങ്ങൾ പൂർത്തിയാക്കി അർജന്റീന. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് അർജന്റീന ഈ നേട്ടം സ്വന്തമാക്കിയത്. അവരുടെ തന്നെ മികച്ച നേട്ടത്തിനൊപ്പാണ് ഇപ്പോൾ മെസിയും സംഘവും. 1991-1993 കാലഘട്ടത്തിൽ തോൽവിയറിയാതെ 31 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കിയിരുന്നു.

അർജന്റീനക്കായി 24ാം മിനുറ്റിൽ ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇക്വഡോറിന്റെ സമനില ഗോൾ വന്നത് രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിൽ. എന്നർ വലൻസീയയാണ് ഇക്വഡോറിനായി ഗോൾ നേടിയത്.

യോഗ്യതാ മത്സരങ്ങളില്‍ 11 ജയവും ആറു സമനിലകളുമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്. യോഗ്യതാ പോരാട്ടങ്ങളില്‍ ഇതുവരെ 27 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയ അര്‍ജന്‍റീന എട്ട് ഗോളുകള്‍ മാത്രമെ വഴങ്ങിയുള്ളു. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന തകര്‍ത്തത്.

അതേസമയം 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ 45 പോയിന്റുമായി ബ്രസീലാണ് മുന്നിൽ. 14 ജയമാണ് ബ്രസീലിന്റെ അക്കൗണ്ടിലുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് അർജന്റീനക്കുള്ളത്. 28 പോയിന്റുമായി ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്. ബ്രസീലും അർജന്റീനയും ഖത്തർ ലോകകപ്പിലേക്ക് ടിക്കറ്റ് നേടിക്കഴിഞ്ഞു.

TAGS :

Next Story