അർജന്റീന അണ്ടർ 20: തോറ്റ് പുറത്തായതിന് പിന്നാലെ രാജിപ്രഖ്യാപിച്ച് പരിശീലകൻ ഹാവിയർ മഷറാനോ
സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം
ഹാവിയര്‍ മഷറാനോ
ബ്യൂണസ്‌ഐറിസ്: അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാൻ തയ്യറാണെന്ന് ഹാവിയർ മഷറാനോ. സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാനും അര്‍ജന്റീനയ്ക്കായില്ല.
പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും, പ്രതിഭാധനരായ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മാഷെറാനോ പറഞ്ഞു. മുൻ അർജന്റീന ക്യാപ്റ്റൻ കൂടിയായ മഷറാനോക്ക് കീഴില്‍ നാല് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നേടാനായത്. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുകയും ചെയ്തു. 2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകനായി മഷറാനോ നിയമിക്കപ്പെട്ടത്.
അർജന്റീന ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ മഷറാനോ ഇനി അർജന്റീനയിലേക്ക് തിരിച്ചു പോയി സമാധാനത്തോടെ തുടരാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഉദ്ദേശിച്ച നിലവാരത്തിലുള്ള പ്രകടനം ടൂർണമെന്റിൽ നടത്താൻ കഴിയാത്തത് തന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ നടന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും അർജന്റീന തോൽവി വഴങ്ങിയപ്പോൾ പെറുവിനെതിരായ മത്സരത്തിൽ മാത്രമാണ് വിജയം നേടിയത്.
Adjust Story Font
16