Quantcast

ചിലെ പൂട്ട്​ പൊളിച്ച്​ അർജൻറീന ക്വാർട്ടറിൽ

MediaOne Logo

Sports Desk

  • Updated:

    2024-06-26 04:03:38.0

Published:

26 Jun 2024 3:34 AM GMT

ചിലെ പൂട്ട്​ പൊളിച്ച്​ അർജൻറീന ക്വാർട്ടറിൽ
X

പന്ത്​ കൈവശം വെച്ചിട്ടും നിരന്തര മുന്നേറ്റം നടത്തിയിട്ടും ചിലെയുടെ വലയിലേക്ക്​ ​ഗോളുതിർക്കാനാകാതെ അർജൻറീന വിഷമിച്ച നേരം. തുടർച്ചയായ രണ്ടാം മത്സരത്തിലും ലൗതാരോ മാർട്ടിനസ് തന്നെ രക്ഷകനായി അവതരിച്ചു. 88ാം മിനിൽ മെസ്സിയെടുത്ത കോർണറിൽ നിന്നും വീണുകിട്ടിയ പന്ത്​ മാർക്ക്​ ചെയ്യാതെ നിന്ന മാർട്ടിനസ്​ വലയിലേക്ക്​ തൊടുക്കുകയായിരുന്നു. ഒരൊറ്റ ഗോളി​െൻറ ബലത്തിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ അർജൻറീന ക്വാർട്ടറിലേക്ക്​ കടന്നു.

4-4-2 ഫോർമേഷനിലാണ്​ അർജൻറീന കളത്തിലിറങ്ങിയത്​. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിട്ടുനിന്ന അർജൻറീന തന്നെയാണ്​ മൈതാനം വാണത്​. ചിലെ ഗോൾമുഖത്തേക്ക്​ അർജൻറീന നിരന്തര മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിങ്ങിൽ ഒരുപാട്​ തവണ പാളി. മറ്റുചിലപ്പോൾ ചിലെ ഗോളി ബ്രാവോ വട്ടമിട്ടുനിൽക്കുകയും ചെയ്​തു.

76ാം മിനുറ്റിലാണ്​ ചിലെക്ക്​ ഗോൾകുറിക്കാനുള്ള അവസരം ലഭിച്ചത്​. എന്നാൽ എമിലിയാനോ മാർട്ടിനസ്​ രക്ഷകനായി അവതരിച്ചു. 83ാം മിനുറ്റിൽ മൊലിനയെയും ടാഗിലിയാഫികോയെയും തിരിച്ചുവിളിച്ച്​ അക്യൂനയെയും മോൻറിയലിനെയും കോച്ച്​ കളത്തിലിറക്കി. വാർ പരിശോധന നീണ്ടെങ്കിലും ഒടുവിൽ അർജൻറീനക്കനുകൂലമായി റഫറി ഗോൾ വിധിക്കുകയായിരുന്നു.

TAGS :

Next Story