Quantcast

അവിശ്വസനീയ കാഴ്​ചകൾ; തോൽവി വിശ്വസിക്കാനാകാതെ അർജൻറീന

MediaOne Logo

Sports Desk

  • Published:

    25 July 2024 9:38 AM GMT

argentina
X

പാരിസ്​: അർജൻറീനയും സ്​പെയിനും ഫ്രാൻസുമെല്ലാം പന്തുതട്ടുന്നുണ്ടെങ്കിലും ഒളിമ്പിക്​സ്​ ഫുട്​ബോളിന്​ വലിയ ആരവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അർജൻറീനയും മൊറോക്കോയും തമ്മിലുള്ള മത്സരത്തോടെ അത്​ മാറിയിരിക്കുന്നു.

അർജൻറീന എന്നും ലോക ഫുട്​ബോളിലെ മോസ്​റ്റ്​ ഡെക്കറേറ്റഡ്​ ടീമുകളിലൊന്നാണ്​. ദേശ ഭാഷ വൻകരവ്യത്യാസമില്ലാതെ അവർക്ക്​ വലിയ ആരാധകരുണ്ട്​. എന്നാൽ ഒളിമ്പിക്​സ്​ സ്​റ്റേഡിയത്തിലേക്ക്​ വന്നത്​ മുതൽ കാണികൾ അർജൻറീനക്ക്​ എതിരായിരുന്നു. ദേശീയ ഗാനത്തിനായി അണിനിരന്ന​പ്പോൾ ഗ്യാലറി ആർത്തലച്ച്​ കൂവി. കോപ്പ അമേരിക്ക ആഘോഷങ്ങൾക്കിടെയുണ്ടായ വംശീയ പരാമർശങ്ങൾക്കുള്ള പ്രതിഷേധമാണ്​ മൊറോക്കൻ കാണികളിൽ നിന്നും തദ്ദേശീയരായ ഫ്രഞ്ചുകാരിൽ നിന്നുമുണ്ടായത്​. മെ​ാറോക്കോയുടെ ഒാരോ നീക്കങ്ങൾക്കും കൈയ്യടിച്ച കാണികൾ അർജൻറീനയെ ശത്രുപക്ഷത്ത്​ നിർത്തി.

ആദ്യ പകുതി അവസാനിക്കാനിരി​ക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോൾ. അകോമാച്ച്​ നൽകിയ ബാക്ക്​ ഹീൽ പാസിൽ എൽ കനൗസ്​ നൽകിയ ക്രോസ്​ സൂഫിയാനെ റഹീമി വലയിലേക്ക്​ തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച്​ ഏതാനും മിനുറ്റുകൾക്ക്​​ ശേഷം പെനൽറ്റിയിലൂടെ രണ്ടാം ഗോളുമെത്തിയതോടെ മൊറോക്കോ ജയമുറപ്പിച്ചായിരുന്നു പന്തുതട്ടിയത്​. എന്നാൽ ഗോൾ വീണതോടെ ഹാവിയർ മഷറാനോയുടെ കുട്ടികൾ കളി കടുപ്പിച്ചു. മൊറോക്കൻ ഗോൾമുഖ​ത്തേക്ക്​ നിരന്തരം ഇരച്ചുകയറിയ അർജ​ൈൻറൻ സംഘത്തെ മൊറോക്കൻ പ്രതിരോധ നിരയും ഗോൾകീപ്പറുമടക്കമുള്ളവർ പണിപ്പെട്ടാണ്​ തടുത്തത്​. 67ാം മിനുറ്റിൽ അർജൻറീനക്കായി സിമിയോണി ആദ്യ ഗോൾ നേടിയതോടെ മത്സരം ഒന്നുകൂടി മുറുകി.


ഇഞ്ച്വറി ടൈമായി 15 മിനുറ്റെന്ന അതിദീർഘ സമയമാണ്​ റഫറിമാർ അനുദവിച്ചത്​. ഫൗളുകളും ഗ്രൗണ്ട്​ കയ്യേറ്റവുമെല്ലാമായി സമയം ഏറെ കൊന്നതിനുള്ള പ്രായശ്ചിത്തമായാണ്​ അത്രയും സമയം നൽകിയത്​. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അർജൻറീന കാത്തിരുന്ന നിമിഷമെത്തി. രണ്ടുവട്ടം ബാറിലിടിച്ചെത്തിയ പന്ത്​ ഒടുവിൽ മെദിന വലയിലെത്തിക്കുന്നു. ഓരോ അർജൻറീന ആരാധകനും ആർത്തലച്ച നിമിഷം. പിന്നിൽനിന്നും പൊരുതിക്കയറിയതി​െൻറ ആത്മവിശ്വാസത്തിൽ അർജൻറീന ചിരിക്കു​േമ്പാൾ മൊറോക്കോക്ക്​ പ്രതീക്ഷകളുടെ കൊടുമുടിയിൽ നിന്നും വീണതി​െൻറ സങ്കടമായിരുന്നു. കുപ്പിയെറിഞ്ഞും പടക്കങ്ങളെറിഞ്ഞുമാണ്​ അവരുടെ ആരാധകർ ​അരിശം തീർത്തത്​. അതോടെ മത്സരം നിർത്തിവെക്കുന്നു. മാച്ച്​ സസ്​പെൻഡ്​ ചെയ്​തതതായും അടുത്തുള്ള എക്​സിറ്റിലൂടെ പുറത്തിറങ്ങണമെന്നും സ്​റ്റേഡിയത്തിലെ സ്​ക്രീനിൽ തെളിഞ്ഞു.ഒളിമ്പിക്​സ്​ ഔദ്യോഗിക വെബ്​സൈറ്റിലടക്കം സ്​കോർ സമനിലയെന്ന്​ കാണിക്കുന്നു.

എന്നാൽ ഈ ട്വിസ്​റ്റിന്​ മറ്റൊരു ട്വിസ്​റ്റ്​ കൂടിയുണ്ടായിരുന്നു. ഒന്നര മണിക്കൂറിന്​ ശേഷം അടച്ചിട്ട​ സ്​റ്റേഡിയത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്​ 3 മിനുറ്റ്​ നേരത്തേക്ക്​ ഫുട്​ബോൾ പുനരാരംഭിക്കുന്നു. കളിക്കാർക്ക്​ വാംഅപ്പിനുള്ള സമയവും നൽകി. വാർപരിശോധനയുണ്ടെന്ന്​ താരങ്ങളെ ഗ്രൗണ്ടിലേക്ക്​ ഇറങ്ങും മു​േമ്പ അറിയിച്ചിരിക്കണം. ആരായിരുന്നു ഓഫ്​സൈഡ്​ എന്നതടക്കമുള്ള അവ്യക്തതകൾ പക്ഷേ ബാക്കിയുണ്ടായിരുന്നു. കാരണം ടണലിൽ അഷ്​റഫി ഹക്കീമിയും അർജൻറീന താരങ്ങളും പരസ്​പരം വാദിക്കുന്നത് ദൃശ്യങ്ങളിൽ​ കാണാമായിരുന്നു. അങ്ങനെ വാർപരിശോധനയിൽ അർജൻറീനയുടെ ഗോൾ നിഷേധിക്കുന്നു. നിക്കൊളാസ്​ ഒട്ട​​മെൻഡി ഷോ​ട്ടെടുക്കു​േമ്പാൾ ബ്യൂണോ അമിയോണി ഓഫ്​ സൈഡാണെന്ന്​ വ്യക്തം. ഒട്ടമെൻഡിയുടെ ബാറിൽ തട്ടിത്തെറിച്ച ഷോട്ടിൽ നിന്നായിരുന്നു ​മെദിനയുടെ ഗോൾപിറന്നത്​​.


പിന്നീട്​ അത്​ഭുങ്ങളൊന്നും സംഭവിച്ചില്ല. മൊറോക്കോ വിജയമുറപ്പിച്ചു. ഒരേ സമയം എട്ടുസ്​റ്റേഡിയങ്ങളിലായി എട്ടുമത്സരങ്ങൾ നടക്കുന്നത്​ കൊണ്ടുതന്നെ സംഭവങ്ങൾ അറിയാൻ അന്താരാഷ്​ട്ര മാധ്യമങ്ങളും വാർത്ത ഏജൻസികളുമടക്കം വൈകിയെന്നതാണ്​ സത്യം. അപ്രതീക്ഷിത ട്വസ്​റ്റ്​ സംപ്രേക്ഷണം ചെയ്യാൻ ബ്രോഡ്​കാസ്​റ്റേഴ്​സും നന്നേ പണിപ്പെട്ടു.

മത്സരഫലത്തിന്​ പിന്നാലെ അർജൻറീന കോച്ച്​ ഹാവിയർ മാഷറാനോ ക്ഷുഭിതനായിയിരുന്നു​. ‘‘മത്സരം സുരക്ഷകാരണങ്ങളാൽ സസ്​പെൻഡ്​ ചെയ്​തതാണ്​. അന്നേരം റിവ്യൂവിനെക്കുറിച്ച്​ പറഞ്ഞിരുന്നില്ല. ഒളിമ്പിക്​സ്​ വെബ്​സൈറ്റിലടക്കം 2-2 എന്നതായിരുന്നു ​സ്​കോർ. റഫറിമാർ വിശദീകരണം പോലും നൽകിയില്ല. ഇ​ത്​ ലോക്കൽ ടൂർണമെൻറല്ല, ഒളിമ്പിക്​സ്​ മത്സരമാണ്.​ ഏഴുതവണയാണ്​ മൊറോക്കൻ ആരാധകർ പിച്ച്​ കൈയ്യേറിയത്​. ഈ മത്സരം ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ സർക്കസാണ്’’​ -മാഷെറാനോ പറഞ്ഞു. അവിശ്വസനീയം എന്നർത്ഥം വരുന്ന ഇൻസ്​റ്റഗ്രാം സ്​റ്റോറിയുമായി സാക്ഷാൽ ലയണൽ മെസ്സിയും വിവാദത്തിൽ പങ്കുചേർന്നിട്ടുണ്ട്​.

TAGS :

Next Story