Quantcast

ലണ്ടൻ ഡർബിയിൽ ചെൽസിയെ തകർത്ത് ആഴ്‌സനൽ

ചെൽസിയുടെ ഹോം മൈതാനമായ സ്റ്റാൻഫ്രോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    21 April 2022 3:12 AM GMT

ലണ്ടൻ ഡർബിയിൽ ചെൽസിയെ തകർത്ത് ആഴ്‌സനൽ
X

ലണ്ടൻ: തുടർ പരാജയങ്ങൾക്ക് ശേഷമുള്ള മത്സരത്തിൽ ലണ്ടൻ ഡർബിയിൽ ചെൽസിയെ തകർത്ത് ആഴ്സനൽ. ചെൽസിയുടെ ഹോം മൈതാനമായ സ്റ്റാൻഫ്രോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ചെൽസിയാണെങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ആഴ്സണൽ തന്നെ ആയിരുന്നു. മത്സരത്തിന്റെ 13ാം മിനിറ്റിൽ തന്നെ ആഴ്‌സനൽ മുന്നിലെത്തി. ആഴ്‌സനലിന്റെ യുവതാരം എഡി എങ്കിതിയ മനോഹരമായ ഒരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ, നാലു മിനിറ്റിനുള്ളിൽ ചെൽസി തിരിച്ചടിച്ചു. തിമോ വെർണറാണ് ചെൽസിയെ ഒപ്പമെത്തിച്ചത്. പിന്നീട് ഇരു ടീമുകളും ആക്രമണം കടുപ്പിച്ചു. 27ാം മിനിറ്റിൽ എമിൽ സ്മിത് റോ ആഴ്സണലിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇത്തവണ 5 മിനിറ്റുകൾക്ക് ശേഷം ചെൽസി തിരിച്ചടിച്ചു. ക്യാപ്റ്റൻ അസ്പിലകറ്റയാണ് വീണ്ടും ചെൽസിയെ ഒപ്പമെത്തിച്ചത്.ഒന്നാം പകുതിയിൽ പിന്നീടും ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടെങ്കിലും ബോൾ വലയിലെത്തിക്കാൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ ചെൽസി ക്യാപ്റ്റൻ അസ്പിലകറ്റയ്ക്കുണ്ടായ പിഴവ് മുതലെടുത്ത് എഡി എങ്കിതിയ 57ാം മിനിറ്റിൽ ഒരിക്കൽ കൂടി ആഴ്സനലിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ തിരിച്ചടിക്കാനുള്ള ചെൽസി ശ്രമങ്ങൾ ആഴ്സനൽ ശക്തമായി പ്രതിരോധിക്കുന്നതാണ് കണ്ടത്. ഇഞ്ച്വറി സമയത്ത് സെഡറിക്കിന്റെ ക്രോസിൽ സാകയെ വലിച്ചു താഴെയിട്ടപ്പോൾ റഫറി പെനാൽട്ടി വിളിച്ചു. 92 ാം മിനിറ്റിൽ പെനാൽട്ടി ലക്ഷ്യം കണ്ട ബുകയോ സാക ആഴ്‌സനലിന്റെ വിജയം ഉറപ്പിച്ചു. നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രം ടോട്ടൻഹാമിനു പിറകിൽ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ആഴ്സനൽ അതേസമയം, ചെൽസി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

TAGS :

Next Story