ആസ്റ്റൺ വില്ലയെ വീഴ്ത്തി; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ആഴ്‌സണൽ
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി നോട്ടിങ് ഹാമിനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങി
Arsenal
ആസ്റ്റൺ വില്ലക്കെതിരെയുള്ള വിജയത്തോടെ ഇംഗ്ലീഷ് പ്രീമീയർ ലീഗിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പ്രീമിയർ ലീഗിൽ ആഴ്‌സണൽ, രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചത്. 54 പോയിൻറാണ് ആഴ്‌സണലിനുള്ളത്. എന്നാൽ 50 പോയിൻറുമായി തൊട്ടുപിറകിലുള്ള മാഞ്ചസ്റ്റർ സിറ്റി നോട്ടിങ് ഹാമിനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങി. നിലവിലെ ചാമ്പ്യൻമാർ സമനില വഴങ്ങിയതോടെ ആഴ്‌സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിചെത്തുകയായിരുന്നു. 24 മത്സരത്തിൽ നിന്ന് സിറ്റിക്ക് 52 പോയിൻറുള്ളത്, എന്നാൽ 23 മത്സരങ്ങളിൽ നിന്നാണ് ആഴ്‌സണൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
പ്രീമിയർ ലീഗിലെ മറ്റ് മത്സരങ്ങളിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ യൂണൈറ്റഡിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിന് മുൻ ചാമ്പ്യൻമാരായ ചെൽസി സതാംപ്ടണോട് തോറ്റു. എട്ടാം തോൽവിയോടെ പോയിന്റ് പട്ടികയിൽ ചെൽസി പത്താമതാണുള്ളത്. 46 പോയിൻറുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലീഗ് പട്ടികയിൽ മൂന്നാമതുള്ളത്. ന്യൂ കാസിൽ നാലാമതും ടോട്ടനം അഞ്ചാമതുമുണ്ട്.
അതേസമയം, ജർമൻ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ബയേണിനെ മോൺഷെഗ്ലബകാണ് തോൽപിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബയേണിന്റെ തോൽവി.
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ഒസാസുനയെയും തോൽപ്പിച്ചു.
Arsenal returned to the top of the English Premier League with a win over Aston Villa.
Next Story
Adjust Story Font
16