2023- ൽ തിളങ്ങി എമിലിയാനോ മാർട്ടിനെസും ആസ്റ്റൺ വില്ലയും; ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമാക്കി ആസ്റ്റൺ വില്ല
2022-23 സീസണിൽ മോശം തുടക്കമാണ് ടീമിനുണ്ടായിരുന്നത്
2023- ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിളങ്ങി എമിലിയാനോ മാർട്ടിനെസും ആസ്റ്റൺ വില്ലയും. 2023- ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമായി മാറിയിരിക്കുകയാണ് എമിലിയാനോ മാർട്ടിനെസിന്റെ ആസ്റ്റൺ വില്ല. 2023- ൽ ഇതുവരെ 15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് ആസ്റ്റൺ വില്ല നേടിയത്. ആസ്റ്റൺ വില്ലയുടെ അർജന്റീനക്കാരൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസും ഈ വർഷം കിടിലൻ ഫോമിലാണ്.
അർജന്റീനക്കാരൻ പ്രീമിയർ ലീഗിൽ അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ആറെണ്ണത്തിലും ക്ലീൻഷീറ്റ് നേടിയിട്ടുണ്ട്. ഈ എട്ട് മത്സരങ്ങളിൽ നിന്നായി വെറും രണ്ടു ഗോളുകൾ മാത്രമാണ് താരം വഴങ്ങിയിട്ടുളളത്. ചാമ്പ്യൻസ് ലീഗാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് എമിലിയാനോ മാർട്ടിനെസ് ഈയടുത്ത് പറഞിരുന്നു. മുപ്പതുകാരൻ ലോകകപ്പ്, കോപ്പ അമേരിക്ക വിജയിയും ഗോൾഡൻ ഗ്ലൗ പുരസ്കാര നേട്ടക്കാരനുമാണ്.
EL DIBU LO FESTEJÓ COMO UN GOL 🧤🧤
— TNT Sports Argentina (@TNTSportsAR) April 15, 2023
Emiliano Martínez y una tremenda atajada para el triunfo parcial del Aston Villa ante Newcastle por 3-0. ¡The Best! 🇦🇷 pic.twitter.com/bAocYmgyUo
2022-23 സീസണിൽ മോശം തുടക്കമാണ് ടീമിനുണ്ടായിരുന്നത്. ഇതോടെ പരിശീലകനായ സ്റ്റീവൻ ജെറാർഡ് പുറത്താക്കപ്പെട്ടു. ജെറാർഡിന് പകരം വന്ന ഉനൈ എമെറി ടീമിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ലോകകപ്പ് ഇടവേളയ്ക്ക് മുമ്പ് വില്ലയെ പോയിന്റ് ടേബിളിൽ സുരക്ഷയിലേക്ക് നയിക്കുകയും ചെയ്തു. ലോകകപ്പിനു ശേഷം ലീഗ് പുനരാരംഭിച്ചത് മുതൽ വില്ല അവരുടെ ജൈത്രയാത്ര തുടരുകയാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വെക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരായ 3-0 വിജയത്തിലെ അവരുടെ പ്രകടനം അവരുടെ വളരെ മികച്ചതായിരുന്നു. ഈ പോരാട്ട വീര്യം നിലനിർത്താനായാൽ തീർച്ചയായും ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. പ്രീമിയർ ലീഗിൽ 31- മത്സരങ്ങളിൽ നിന്ന് 50- പോയിന്റുമായി നിലവിൽ ആറാമതാണ് ആസ്റ്റൺ വില്ല.
Adjust Story Font
16