ഉത്തേജക ഉപയോഗം; എടികെ മോഹൻ ബഗാൻ താരം അശുതോഷ് മേത്തയ്ക്ക് 2 വർഷം വിലക്ക്
ഫെബ്രുവരി 8ന് ഗോവയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നടപടി
ന്യൂഡൽഹി: ഉത്തേജക ഉപയോഗത്തിന് എടികെ മോഹൻ ബഗാൻ താരം അശുതോഷ് മേത്തയ്ക്ക് 2 വർഷം വിലക്ക്. ഫെബ്രുവരി 8ന് ഗോവയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നടപടി. ഉത്തേജക ഉപയോഗത്തിന് വിലക്ക് നേരിടുന്ന ആദ്യ ഐഎസ്എൽ താരമാണ് അശുതോഷ്.
ഐഎസ്എൽ ഒമ്പതാം സീസണിന് ഒക്ടോബർ ഏഴിന് തുടക്കമാവും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. ഒമ്പതാം സീസണിലെ മിക്ക മത്സരങ്ങളും 7.30നാണ്. എന്നാൽ, രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ ആദ്യ മത്സരം 5.30നും രണ്ടാം മത്സരം 7.30നും ആരംഭിക്കും.
നേരത്തെ, ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി എടികെ മോഹൻ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഒക്ടോബർ 16നാണ്. ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 23നാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം. ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. 28ന് മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തോടെ ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരും.
Adjust Story Font
16