Quantcast

അവസരമില്ല, പിന്നെ പരിക്കും: സന്ദേശ് ജിങ്കന്‍ നാട്ടിലേക്ക് മടങ്ങുന്നു

കഴിഞ്ഞ സീസണിൽ സന്ദേശ് എടികെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനിക്കുമായി ഒപ്പുവെച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Jan 2022 6:32 AM GMT

അവസരമില്ല, പിന്നെ പരിക്കും: സന്ദേശ് ജിങ്കന്‍ നാട്ടിലേക്ക് മടങ്ങുന്നു
X

കേരളബ്ലാസ്റ്റേഴ്‌സിന്റെയും എടികെ മോഹന്‍ബഗാന്റെയും മുന്‍ താരം സന്ദേശ് ജിങ്കന്‍ ഐ.എസ്.എല്ലിലേക്ക് മടങ്ങുന്നു. കഴിഞ്ഞ സീസണിൽ സന്ദേശ് എടികെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനിക്കുമായി ഒപ്പുവെച്ചിരുന്നു. എന്നാൽ പരിക്കും ആദ്യ ഇലവനിലേക്കുള്ള കടുത്ത മത്സരവും കാരണം താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

എടികെ മോഹന്‍ബഗാനിലേക്ക് തന്നെ തിരിച്ചുവരാനുള്ള നിബന്ധനകള്‍ സന്ദേശ് ജിംഗൻ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കിലും ജനുവരി അവസാനത്തോടെ താരം മോഹന്‍ബഗാന്റെ ഭാഗമാകും. എടികെ മോഹൻ ബഗാനില്‍ മികച്ച ഫോമില്‍ പന്ത് തട്ടവെയാണ് തരാത്തിന് യൂറോപ്യന്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. എടികെ പ്രതിരോധത്തിലെ വിശ്വസ്തനായ സന്ദേശും ടിറിയുമായുള്ള കൂട്ടുകെട്ട് ശ്രദ്ധേയമായിരുന്നു.

ഇന്ത്യൻ സൂപ്പ‍ർ ലീഗിൽ ആറ് വ‍ർഷം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് ജിങ്കൻ കളിച്ചിരുന്നത്. രണ്ട് തവണ ടീമിനൊപ്പം റണ്ണേഴ്സ് അപ്പ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വ‍ർഷമാണ് എടികെ മോഹൻ ബഗാനിലേക്ക് കൂടുമാറിയത്. കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഫുട്ബോള‍ർ ഓഫ് ദി ഇയർ പുരസ്കാരം ജിങ്കൻ സ്വന്തമാക്കിയിരുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എച്ച്.എൻ.കെ സിബനെക്കുമായി ചണ്ഡീഗഡുകാരൻ ആയ സന്ദേശ് ജിങ്കൻ കരാർ ഒപ്പിട്ടത്. പരുക്ക് ഏറെക്കുറെ മാറി ഒക്ടോബർ മാസം ടീം സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും വീണ്ടും പരിക്ക് വില്ലനാവുകയായിരുന്നു. അതേസമയം 14 പോയിന്റുമായി എടികെ മോഹൻ ബഗാൻ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവും രണ്ട് ജയവും രണ്ട് തോൽവിയുമാണ് എടികെയുടെ അക്കൗണ്ടിലുള്ളത്.

TAGS :

Next Story