Quantcast

ലോകകപ്പ് യോഗ്യത: ഫലസ്തീനെതിരെ ആസ്‌ത്രേലിയക്ക് ഒരു ഗോൾ ജയം

തുടർച്ചയായ രണ്ട് ജയങ്ങളുമായി ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറി.

MediaOne Logo

Web Desk

  • Published:

    21 Nov 2023 5:47 PM GMT

Australia won match against palestine
X

ലോ​ക​ക​പ്പ് യോ​ഗ്യ​ത പോരാട്ടത്തിൽ ആസ്ട്രേലിയ ഫലസ്തീനെ ഒരു ഗോളിന് പരാജയപ്പെടുത്തി. കു​വൈ​ത്തി​ലെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന വാശിയേറിയ കളിയിൽ മികച്ച ചില നീക്കങ്ങളിലൂടെ ഫലസ്തീൻ കാണികളെ ത്രസിപ്പിച്ചെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ട് ജയങ്ങളുമായി ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറി.

നേ​ര​ത്തേ ഫ​ല​സ്തീ​നി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ക​ളി ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കുവൈത്തികളും ,ഫലസ്തീനികൾ അടക്കം ആയിരക്കണക്കിന് ഫുട്ബോൾആരാധകരാണ് സ്റ്റേ​ഡി​യ​ത്തി​ൽ എത്തിയത്. ഫലസ്തീൻ , ആസ്‌ത്രേലിയ എന്നിവക്ക് പുറമെ ലെബനാൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങൾ. ഗസ്സയിൽ സംഘർഷം തുടങ്ങിയതിനെ തുടർന്ന് വേണ്ടത്ര മുന്നൊരുക്കം എടുക്കാൻ പോലും സാധിക്കാതെയാണ് ഫലസ്തീൻ ടീം കളത്തിലിറങ്ങിയത്.

TAGS :

Next Story