Quantcast

തന്ത്രങ്ങൾ പാളിയോ?; കുതിപ്പിന്​ ശേഷം ബാഴ്​സ കിതക്കു​േമ്പാൾ

സാൻറിയാഗോ ബെർണബ്യൂവിലിട്ട്​ റയലിനെ എതിരില്ലാത്ത നാലുഗോളുകൾക്ക്​ ചാരമാക്കിയതോടെ അവരുടെ പ്രതീക്ഷകൾ പിന്നെയുമുയർന്നു. എന്നാൽ പിന്നീടങ്ങോട്ട്​ ഇറക്കമായിരുന്നു. ഒടുവിൽ ഇളക്കമില്ലെന്ന്​ കരുതിയിരുന്ന ഒന്നാംസ്ഥാനം വി​ട്ടൊഴിയേണ്ടി വന്നതാണ്​ പുതിയ വാർത്ത.

MediaOne Logo

Sports Desk

  • Published:

    24 Dec 2024 12:26 PM GMT

barcelona
X

‘ഹൈ ഡിഫൻസീവ്​ ലൈൻ’.. ടിക്കി ടാക്കി പോലുള്ള ക്ലാസിക്കൽ ശൈലികൾ കേട്ടിരുന്ന ബാഴ്​സലോണയിൽ നിന്നും പോയ കുറച്ചുകാലമായി കേട്ട ഒരു പ്രയോഗമാണിത്​.

ലളിതമായി പറഞ്ഞാൽ പ്രതിരോധ താരങ്ങളെ മുന്നോട്ട്​ അണിനിരത്തിയുള്ള സ്​റ്റൈൽ. ടീമംഗങ്ങൾക്കിടയിലുള്ള അനായാസ പാസിങ്​, എതിർ ടീമി​െൻറ സ്​പെയ്​സ്​ കുറക്കൽ, എതിർ ടീം സ്​ട്രൈക്കർമാരെ ഓഡ്​ സൈഡ്​ ട്രാപ്പിൽ കുടുക്കുക..തുടങ്ങിയ അനേകം ഗുണങ്ങൾ ഈ ശൈലിക്കുണ്ട്​​​. എന്നാൽ ഒന്ന്​ പാളിയാൽ പെ​ട്ടെന്ന്​ പണികിട്ടുന്ന ഒരു ശൈലി കൂടിയാണിത്​. "It looks dangerous, but it's not dangerous എന്നായിരുന്നു ഒരിക്കൽ ഹാൻസി ഫ്ലിക്ക്​ ഇതിനെക്കുറിച്ച്​ പറഞ്ഞത്​. എന്നാൽ ഇപ്പോൾ ഈ ശൈലി ഡേഞ്ചറസായിരിക്കുന്നു എന്നാണ്​ പോയ ഏതാനും മത്സരഫലങ്ങൾ നമ്മോട്​ പറയുന്നത്​.

കാറ്റലോണിയയിലെ ഓരോ കുട്ടിയും സ്വപ്​നം കണ്ടത്​പോലെയാണ്​​ ബാഴ്​സ ഈ സീസൺ തുടങ്ങിയത്​. സീസണിന്​ മുമ്പ് ക്യാമ്പ്​നൗവിലെ​ സാമ്പത്തിക പ്രതിസന്ധിയും മിസ്​ മാനേജ്​മെൻറുമൊക്കെയാണ്​ വാർത്തകളിൽ നിറഞ്ഞത്​. എന്നാൽ സീസൺ തുടങ്ങിയതോടെ കഥ അടിമുറി മാറി. ആദ്യത്തെ 12 ലാലിഗ മത്സരങ്ങളിൽ 11 എണ്ണവും ബാഴ്​സ വിജയിച്ചു. അപ്പുറത്ത്​ മാഡ്രിഡ്​ ക്ലബുകൾ പതുങ്ങു​േമ്പാൾ ബാഴ്​സ വിജയങ്ങളിൽ നിന്നും വിജയങ്ങളിലേക്കുള്ള യാത്രയിലായിരുന്നു. സാൻറിയാഗോ ബെർണബ്യൂവിലിട്ട്​ റയലിനെ എതിരില്ലാത്ത നാലുഗോളുകൾക്ക്​ ചാരമാക്കിയതോടെ അവരുടെ പ്രതീക്ഷകൾ പിന്നെയുമുയർന്നു. എന്നാൽ പിന്നീടങ്ങോട്ട്​ ഇറക്കമായിരുന്നു. ഒടുവിൽ ഇളക്കമില്ലെന്ന്​ കരുതിയിരുന്ന ഒന്നാംസ്ഥാനം വി​ട്ടൊഴിയേണ്ടി വന്നതാണ്​ പുതിയ വാർത്ത.

സീസൺ തുടക്കത്തിൽ ലാലിഗയിലും ചാമ്പ്യൻസ്​ ലീഗിലും ബാഴ്​സ നേടിയ വിജയങ്ങളുടെ പാറ്റേൺ ഒന്നുതന്നെയായിരുന്നു. കടുത്ത പ്രസിങ്​ നടത്തിയും എതിരാളികളുടെ നീക്കങ്ങൾ മുളയിലേ നുള്ളിയും സ്വന്തം പകുതി അവർ സുരക്ഷിതമാക്കി. സത്യത്തിൽ ഈ സീസണിൽ ബാഴ്​സ തീർത്ത പാസുകളുടെ എണ്ണം കുറവായിരുന്നു. പക്ഷേ അവർ തീർത്ത പാസുകൾ വളരെ സ്വാധീനമുണ്ടാക്കുന്നതായിരുന്നു.

ഗംഭീരമായി നടപ്പിലാക്കിയ ഹൈ ഡിഫൻസീവ്​ ലൈൻ തന്നെയായിരുന്നു അവരുടെ കരുത്ത്​. ജൂൾസ്​ കൂണ്ടെ, കുബാർസി, ഇനിഗോ മാർട്ടിനസ്​, അലഹാണ്ട്രോ ബാൽഡെ എന്നീ നാൽവർ സംഘം ഫ്ലിക്ക്​​ വിചാരിച്ച പോലെ പണിയെടുത്തത്​ കാര്യങ്ങൾ എളുപ്പമാക്കി. എൽക്ലാസികോയിൽ എംബാപ്പെ 12 തവണയും വിനീഷ്യസ്​ മൂന്ന്​ തവണയും ​ഓഫ്​ സൈഡ്​ ട്രാപ്പിൽ കുടുങ്ങിയത്​ അതിനുള്ള മികച്ച ഉദാഹരണമാണ്​. റയലിനെതിരെ പരീക്ഷിച്ച തന്ത്രം തുടരാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. തൊട്ടുപിന്നാലെ നടന്ന എസ്​പാന്യോളിനെതിരായ മത്സരത്തിലും ആ തന്ത്രം വിജയിച്ചു. അന്ന്​ എസ്​പാന്യോൾ നേടിയ രണ്ട്​ ഗോളുകളും വാർ പരിശോധനയിൽ തെറ്റെന്ന്​ തെളിഞ്ഞിരുന്നു. ആദ്യത്തെ 12 ലാലിഗ മത്സരങ്ങളിൽ ഒരു മത്സരത്തിൽ ശരാശരി 6.92 എണ്ണ കണക്കിൽ എതിർ ടീമുകളെ അവർ ഓഫ്​ സൈഡ്​ ട്രാപ്പിൽ കുടുക്കിയിരുന്നു. യൂറോപ്പിലെ ഒരു ലീഗിലും ഒരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടം. ബാഴ്​സയുടെ പ്രീ മാച്ച്​ അനാലിസിലും പോസ്​റ്റ്​ മാച്ച്​ അനാലിസിലുമെല്ലാം നിറഞ്ഞുനിന്നതും ഇൗ സ്​റ്റ്രാറ്റജിയായിരുന്നു.

വലിയ ഷോക്കുകളാണ്​ നവംബർ മാസം ബാഴ്​സക്ക്​ നൽകിയത്​. ആദ്യമായി ഹൈ ഡിഫസൻസീവ്​ ലൈൻ എന്ന ബലൂൺ പൊട്ടിച്ചത്​ റിയൽ സോസിഡാഡാണ്​. മത്സരത്തിന്​ ശേഷം സോസിഡാഡ്​ മുന്നേറ്റനിര താരം ടെക്​ കുബു ബാഴ്​സയുടെ തന്ത്രം പൊളിച്ചതിനെക്കുറിച്ച്​ വാചാലനായിരുന്നു. ചാമ്പ്യൻസ്​ ലീഗിൽ റെഡ്​ സ്​റ്റാർ ​ബെൽഗ്രേഡുമായുള്ള ബാഴ്​സയുടെ മത്സരം കുത്തിയിരുന്ന്​ കണ്ടാണ്​ അവർ ബാഴ്​സയുടെ ദൗർബല്യം എക്​സപോസ്​ ചെയ്​തത്​.

തൊട്ടുപിന്നാലെ സെൽറ്റയുമായുള്ള മത്സരത്തിൽ രണ്ട്​ ഗോളിന്​ മുന്നിട്ട്​ നിന്ന ശേഷം ബാഴ്​സ രണ്ടെണ്ണം വഴങ്ങിയതും അവരെ ഞെട്ടിച്ചു​. അടുത്ത ആഘാതം ലാസ്​ പാൽമാസി​െൻറ വകയായിരുന്നു. ഹോം ഗ്രൗണ്ടിൽ 2-1​െൻറ തോൽവിയുമായാണ്​​ ബാഴ്​സ മത്സരം അവസാനിപ്പിച്ചത്​. സാൻഡ്രോ റാമിറസ്​, ഫാബിയോ സിൽവ എന്നീ അതിവേഗക്കാരായ മുന്നേറ്റ നിര താരങ്ങളെ വെച്ച്​ ബാഴ്​സയുടെ ബാക്ക്​ ലൈൻ സ്​പെയിയ്​സ്​ അവർ കൃത്യമായി യൂസ്​ ചെയ്​തു. തങ്ങളുടെ കൈയ്യിൽ പന്ത്​ കിട്ടു​​േമ്പാൾ ബാഴ്​സയെ പരമാവധി പിന്നോട്ടിറക്കിയാണ്​ ലാസ്​ പാൽമാസ്​ ലക്ഷ്യം നേടിയത്​. ഞെട്ടിക്കുന്ന തോൽവികൾക്ക്​ പിന്നാലെ ഹാൻസി ഫ്ലിക്ക്​​ നവംബർ മാസത്തെ തെറിവിളിക്കുന്നതും നാം കണ്ടു.

എന്നാൽ ഡിസംബറായിട്ടും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. മയ്യോർക്കയെ 5-1ന്​ തകർത്തത്​ മാറ്റിനിർത്തിയാൽ ലാലിഗയിൽ പിന്നെയും അടിപതറി. ലെഗാനസിനോടും അത്​ലറ്റിക്കോ മാഡ്രിഡിനോടും തോൽക്കുകയും റിയൽ ബെറ്റിസിനോട്​ സമനില നേടുകയും ചെയ്​തു. ബാഴ്​സയുടെ തന്ത്രങ്ങളെല്ലാം പാളിയിരിക്കുന്നുവെന്നോ തകർന്നിരിക്കുകയാണെന്നോ ഇതുകൊണ്ടർത്ഥമില്ല. കാരണം ചാമ്പ്യൻസ്​ ലീഗിൽ ബ്രെസ്​റ്റിനെയും ഡോർട്ട്​മുണ്ടിനെയും അവർ തോൽപ്പിച്ചിട്ടുണ്ട്​.

പതനത്തി​െൻറ എല്ലാകാരണങ്ങളും ഹൈഡിഫൻസീവ്​ ലൈനിലേക്ക്​ ചുരുക്കുന്നത്​ കൊണ്ട്​ അർത്ഥമില്ല. ഫ്​ളിക്ക്​ നൽകുന്ന വിശദീകരണങ്ങളും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്​​. ചെറുപ്പക്കാർ അണിനിരക്കുന്ന ടീമിന്​ ഉയർച്ചയും താഴ്​ചയും ഒരുപോലെയുണ്ടാകുമെന്നാണ്​ ഫ്ലിക്കി​െൻറ വിശദീകരണം. കൂടാതെ ടീം ഒന്നിച്ച്​ ഡിഫൻഡ്​ ​ചെയ്യേണ്ടതി​െൻറ ആവശ്യകത പറഞ്ഞ ഫ്ലിക്ക്​ അറ്റാക്കും ഡിഫൻസും തമ്മിലുള്ള ഒത്തിണക്കമില്ലായ്​മയെക്കുറിച്ചും വാചാലനായി.

മുൻനിരയിലെ പ്രസിങ്ങിൽ സംഭവിച്ച കുറവ്​​ ബാഴ്​സ പിൻനിരക്ക്​​ അധിക പണിയുണ്ടാക്കുന്നുണ്ട്​. ഓരോ മത്സരത്തിലും ബാഴ്​സ കൂടുതൽ തുറന്നുകാണിക്കപ്പെടുന്നു​​​. ലെഗാനസുമായുള്ള മത്സരം ഉദാഹരണം. ആക്രമണത്തിനായി മൈാനത്തി​െൻറ മധ്യ ഭാഗത്തെ വല്ലാതെ ആശ്രയിക്കുന്ന രീതി ബാഴ്​സക്കുണ്ട്​​​. 5-4-1 എന്ന ശൈലിയിൽ അണിനിരന്ന​ ലെഗാനസ്​ ബാഴ്​സയുടെ ഗോൾ വരുന്ന റൂട്ട്​ അടക്കുക എന്ന തന്ത്രമാണ്​ പയറ്റിയത്​. കൂടാതെ യമാലി​െൻറ പരിക്കും ലെവർഡോവ്​സിക്ക്​ മൂർച്ച കുറഞ്ഞതുമൊക്കെ വിനയാകുന്നു​. കാര്യമായ സ്​ക്വാഡ്​ ഡെപ്​തില്ലാത്ത കറ്റാലൻ സംഘത്തെ ലാമാസിയ അക്കാസഡമിയെയും കൂട്ടുപിടിച്ചാണ്​ ഫ്ലിക്ക്​ ചുമക്കുന്നത്​. ഇനിയുമേറെ മുന്നേറാനുള്ള സീസണിൽ എന്ത്​ തന്ത്രങ്ങളാകും ഫ്ലിക്ക്​ കരുതി വെച്ചത്​ എന്നാണ്​ ആരാധകർ ഉറ്റുനോക്കുന്നത്​.

TAGS :

Next Story