Quantcast

തോറ്റ്.. തോറ്റ്.. തോറ്റ്; തോല്‍വിയില്‍ ബാഴ്സക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

കഴിഞ്ഞ ദിവസം ലാലീഗയില്‍ റയോ വയ്യക്കാനോയോടാണ് ബാഴ്സ തോല്‍വി വഴങ്ങിയത്

MediaOne Logo

Web Desk

  • Published:

    26 April 2022 11:40 AM GMT

തോറ്റ്.. തോറ്റ്.. തോറ്റ്; തോല്‍വിയില്‍ ബാഴ്സക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്
X

സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ സ്പാനിഷ് അതികായന്മാരായ ബാഴ്‌സലോണക്ക് തുടർച്ചയായ മൂന്നാം തോൽവി. എതിരില്ലാത്ത ഒരു ഗോളിന് റയോ വയ്യക്കാനോയാണ് കഴിഞ്ഞ ദിവസം കറ്റാലന്മാരെ സ്വന്തം കാണികൾക്ക് മുന്നിൽ ഒരിക്കൽ കൂടെ നാണം കെടുത്തിയത്. ഇതോടെ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സക്കും മൂന്നാം സ്ഥാനക്കാരായ സെവിയ്യക്കും ഒരേ പോയിന്‍റായി. 33 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണ് ഇരു ടീമുകൾക്കുമുള്ളത്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് ഇത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.

യൂറോപ്പ ലീഗിൽ ജർമൻ ക്ലബ്ബായ ഫ്രാങ്ക്ഫർട്ടിനോടും തിങ്കളാഴ്ച ലാലീഗയിൽ കാഡിസിനോടും പരാജയമേറ്റു വാങ്ങിയ ടീം റയോ വയ്യക്കാനയോടേറ്റ പരാജയത്തോടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ടൊരു റെക്കോർഡ് കൂടെ തങ്ങളുടെ പേരിൽ കുറിച്ചു. ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ കറ്റാലന്മാര്‍ ഒറ്റ സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് 1998 ലാണ് ക്യാമ്പ് നൗവിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബാഴ്‌സ തോറ്റിട്ടുള്ളത്. പക്ഷേ ആ തോല്‍വികള്‍ രണ്ട് സീസണുകളിലായിട്ടായിരുന്നു.

റയോ വയ്യക്കാനോക്കെതിരായ മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ അൽവാരോ ഗാർഷ്യയിലൂടെ വലകുലുക്കി വയ്യക്കാനോ ബാഴ്‌സയെ ഞെട്ടിച്ചു. പിന്നീട് ഗോൾമടക്കാൻ നിരവധി സുവർണാവസരങ്ങൾ ലഭിച്ചിട്ടും ബാഴ്‌സ താരങ്ങൾക്ക് അവ മുതലാക്കാനായില്ല. മത്സരത്തിൽ ആധിപത്യം മുഴുവൻ ബാഴ്‌സക്കായിരുന്നു. 72 ശതമാനം പന്ത് കൈവശം വച്ചിട്ടും 18 തവണ ഗോൾ വലയെ ലക്ഷ്യമാക്കി ഷോട്ടുകളുതിർത്തിട്ടും ഒരു തവണ പോലും വയ്യക്കാനോയുടെ വലകുലുക്കാൻ ബാഴ്‌സക്കായില്ല.

Barcelona lose three-straight home games in same season for first time ever

TAGS :

Next Story