നൗകാമ്പിലെ 'അവസാന മത്സരം' ഗംഭീരമാക്കി ബാഴ്‌സലോണ
വിപുലീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുകയാണ് നൗകാമ്പ്. അടുത്ത വർഷം നവംബറിലെ ഇനി സ്റ്റേഡിയം സജ്ജമാകൂ.
നൗകാമ്പ് സ്റ്റേഡിയം
ബാഴ്‌സ: ലാലിഗയിൽ റയൽ മല്ലോർക്കക്കതിരെ മിന്നുന്ന വിജയവുമായി ബാഴ്‌സലോണ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ വിജയം. നൗകാമ്പില അവസാന മത്സരം എന്ന നിലക്കാണ് ഈ മത്സരത്തെ ഫുട്‌ബോൾ പ്രേമികൾ നോക്കിക്കണ്ടിരുന്നത്. വിപുലീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുകയാണ് നൗകാമ്പ്. അടുത്ത വർഷം നവംബറിലെ ഇനി സ്റ്റേഡിയം സജ്ജമാകൂ.
യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ സീറ്റിങ് കപ്പാസിറ്റിയുടെ ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലൊന്നാണ് നൗകാമ്പ്. ഇതിഹാസങ്ങൾ പന്ത് തട്ടിയ മൈതാനം ഉദ്ഘാടനത്തിന് ശേഷം ആദ്യമായാണ് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുന്നത്. നായകൻ സെർജിയോ ബുസ്‌കറ്റ്‌സ് പ്രതിരോധ താരം ജോർഡി ആൽബ എന്നിവരുടെ അവസാന മത്സരം കൂടിയായിരുന്നു റയൽ മല്ലോർക്കക്കെതിരെ. നൗകാമ്പിൽ ഇവർക്കുള്ള യാത്രയയപ്പും നടന്നു. തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയായിരുന്നു താരങ്ങൾക്കുള്ള യാത്രയപ്പും സ്റ്റേഡിയത്തിലെ അവസാന മത്സരവും.
1957 സെപ്തംബറിലായിരുന്നു നൗകാമ്പിന്റെ ഉദ്ഘാടനം. ചരിത്രത്തിൽ ഇടം നേടിയ സ്റ്റേഡിയങ്ങളിലൊന്നാണ് നൗകാമ്പ്. അതേസമയം നൗകാമ്പ് അടച്ചതോടെ ബാഴ്‌സയുടെ വരും സീസണിലെ ഹോംഗ്രൗണ്ട് മോണ്ട്ജൂക്കിലെ ഒളിമ്പിക് സ്റ്റേഡിയമാണ്. കുന്നിൻപ്രദേശമാണ് മോണ്ട്ജൂക്ക്. ബാഴ്സയുടെ താൽക്കാലിക 'ഭവനത്തിന്' 55,000 ശേഷിയെ ഉള്ളൂ. പദ്ധതിയനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ 2024 നവംബാറിലാകും ഇനി നൗകാമ്പിൽ മത്സരം നടക്കുക. സ്റ്റേഡിയം കപ്പാസിറ്റിയും വര്‍ധിക്കും.
അതേസമയം മത്സരത്തിൽ അൻസു ഫാറ്റി ഇരട്ടഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ ഗവിയുടെ വകയായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനുറ്റിൽ തന്നെ ആൻസു ഫാത്തി ബാഴ്‌സയെ മുന്നിലെത്തിച്ചിരുന്നു. 24ാം മിനുറ്റിൽ ലീഡ് വർധിപ്പിച്ചു. 70ാം മിനുറ്റിൽ ഗാവി കൂടി ഗോൾ നേടിയതോടെ മല്ലോർക്ക തീർന്നു.
Adjust Story Font
16