ചാമ്പ്യൻസ് ലീഗ്: തകർപ്പൻ ജയവുമായി ബാഴ്‌സലോണ, ലിവർപൂളിന് തോൽവി
സീസണിലെ ആദ്യ മത്സരത്തിൽ ചെക്ക് ക്ലബ്ബായ വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സലോണ തകർത്തത്.
ലണ്ടന്‍: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കും ബയേൺ മ്യൂണിച്ചിനും ടോട്ടൻഹാമിനും വിജയതുടക്കും. സീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെ നാപ്പോളി തോല്‍പിച്ചു.
സാവിക്ക് കീഴിൽ മികച്ച ഫോമിലുള്ള ബാഴ്സലോണ ചാമ്പ്യൻസ് ലീഗിലും പ്രകടനം ആവർത്തിച്ചു .സീസണിലെ ആദ്യ മത്സരത്തിൽ ചെക്ക് ക്ലബ്ബായ വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സലോണ തകർത്തത്. സൂപ്പർ താരം ലെവൻഡോസ്കിയുടെ ഹാട്രിക്ക് മികവിലായിരുന്നു ബാഴ്സയുടെ വിജയം. 34,45, 67 മിനുറ്റുകളിലായിരുന്നു ലെവൻഡോസ്‌കിയുടെ ഗോളുകൾ. ലെവൻഡോസ്കിയുടെ ബാഴ്സലോണ കരിയറിലെ ആദ്യ ഹാട്രിക്കാണ് പിറന്നത്. ഇതിനു ശേഷം ഫെറാൻ ടോറസിന്റെ ഗോളോടെ ബാഴ്സ, മത്സരം അവസാനിപ്പിച്ചു.
ലീഗിലെ ആദ്യ മത്സരം ബയേൺ മ്യൂണിച്ച് വിജയത്തോടെ തുടങ്ങി. എതിരില്ലാത രണ്ട് ഗോളിനാണ് ഇന്റർമിലാനെ ബയേൺ വീഴ്ത്തിയത്. എഫ്സി പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മഡ്രിഡ് തോൽപ്പിച്ചത്. അതേസമയം ആദ്യ മത്സരത്തിൽ ലിവർപൂൾ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നാപ്പോളി ലിവർപൂളിനെ തോല്‍പിച്ചുവിട്ടത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.
Adjust Story Font
16