ഐ.എസ്.എല്ലിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും
കന്നിക്കിരീടത്തിലേക്കുള്ള പോരിൽ ആർക്കും മുൻതൂക്കം നൽകാനാകില്ല. ഫൈനലിലെ പിരിമുറുക്കത്തെ വേഗത്തിൽ മറികടക്കാനാകുന്നവർക്ക് കിരീടവുമായി മടങ്ങാം
ഐ.എസ്.എല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പായി. കന്നിക്കിരീടമാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ലക്ഷ്യമിടുന്നത്. തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഗോവയിൽ കളമൊരുങ്ങന്നത്.
പാളിച്ചകളേതുമില്ലാത്ത രണ്ട് സംഘങ്ങൾ. കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്താത്തതിന്റെ കോട്ടം തീർത്ത് കലാശപ്പോരിന് തന്നെ യോഗ്യതനേടിവർ. കുപ്പായം മുതൽ അങ്ങോട്ട് ധാരാളം സമാനതകളുള്ളവരാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും.
സീസണിൽ ഏറ്റവുമധികം ഗോൾ നേടിയ ടീമാണ് ഹൈദരാബാദ് എഫി. മാത്രമല്ല സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും ഹൈദരാബാദാണ്. ഗോളടിയിൽ തങ്ങളുടെ റെക്കോർഡ് പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഗോൾ വഴങ്ങുന്നതിൽ ഹൈദരാബാദിന് തൊട്ടുപിന്നാലെയാണ് ബ്ലാസ്റ്റേഴ്സ്.
ബെർതലോമിയോ ഓഗ്ബച്ചേ, ജാഓ വിക്ടർ, ജോയൽ കൈനീസ് എന്നിവരാണ് ഹൈദരാബാദിന്റെ തുറുപ്പുചീട്ടുകൾ. കൊമ്പന്മാരുടെ പട നയിക്കുന്നതും മൂന്ന് വിദേശതാരങ്ങളാണ്. അഡ്രിയാൺ ലൂണയും അഥവാരോ വാസ്ക്വസും ജോർജ് പെരേര ഡയസും..മധ്യനിരയിലും പ്രതിരോധനിരയിലും ഇതേ സാമ്യം കാണാം....
കന്നിക്കിരീടത്തിലേക്കുള്ള പോരിൽ ആർക്കും മുൻതൂക്കം നൽകാനാകില്ല. ഫൈനലിലെ പിരിമുറുക്കത്തെ വേഗത്തിൽ മറികടക്കാനാകുന്നവർക്ക് കിരീടവുമായി മടങ്ങാം. രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യ പാദത്തിലെ മികച്ച വിജയം ഹൈദരാബാദിന് സഹായകരമാകുകയായിരുന്നു. ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് ഫൈനൽ.
Adjust Story Font
16