Quantcast

യുണൈറ്റഡ് - ലിവര്‍പൂള്‍ മുതല്‍ എല്‍ക്ലാസികോ വരെ; യൂറോപ്യന്‍ ഫുട്‌ബോളിലും ആഘോഷരാവ്

ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍റര്‍മിലാനും കരുത്തരായ യുവന്‍റസും ഏറ്റുമുട്ടും

MediaOne Logo

Web Desk

  • Updated:

    2021-10-24 07:13:36.0

Published:

24 Oct 2021 6:31 AM GMT

യുണൈറ്റഡ് - ലിവര്‍പൂള്‍ മുതല്‍ എല്‍ക്ലാസികോ വരെ; യൂറോപ്യന്‍ ഫുട്‌ബോളിലും ആഘോഷരാവ്
X

യൂറോപ്യൻ ഫുട്‌ബോളിൽ ആരാധകർ കാത്തിരിക്കുന്ന തകര്പ്പചൻ മത്സരങ്ങളാണ് നടക്കുന്നത്. സ്‌പെയിനിൽ എൽ ക്ലാസികോ നടക്കുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്പൂകൾ, മാഞ്ചസ്റ്റർ യൂണൈറ്റഡ് പോരാട്ടമാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി 12.15 ന് ഫ്രഞ്ച്‌ലീഗിൽ പി.എസ്.ജിയും മാഴ്‌സെസയും പോരിനിറങ്ങുന്നുണ്ട്. ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റംര്മിിലാനും കരുത്തരായ യുവന്റടസും ഏറ്റുമുട്ടും.

എൽ ക്ലാസിക്കോ

ബാഴ്‌സലോണയുടെ തട്ടകമായ കാമ്പ്‌നൗവിലേക്ക് റയൽ മാഡ്രിഡിന്റെറ പോരാളികൾ മാർച്ച് ചെയ്യുമ്പോൾ ഉഗ്രൻപോരാട്ടം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നു. മെസിയും റൊണാൾഡോയും റാമോസും വരാനെയും ഒന്നും ഇല്ലായെങ്കിലും ഇന്നും ഏവരും പ്രതീക്ഷയോടെ എൽ ക്ലാസികോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മത്സരം വിജയിച്ചാൽ റയലിന് പോയന്റ്ി പട്ടികയിൽ ഒന്നാമതെത്താം. മറിച്ചാണെങ്കിൽ സീസണിൽ ആദ്യമായി രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചു നിൽക്കുന്ന ബാഴ്‌സക്ക് ഇന്ന് വിജയിക്കാൻ ആയാൽ അത് അവർക്ക് ആദ്യ നാലിലേക്ക് എത്താനും കിരീട പ്രതീക്ഷ തിരികെ കൊണ്ടുവരാനും സഹായിക്കും. മെസ്സിയും റൊണാൾഡോയും പടിയിറങ്ങിയതോടെ പകിട്ട് മങ്ങിയ എൽക്ലാസികോ ഇക്കുറി ചതിക്കില്ലെന്ന വിശ്വാസത്തിലാണ് കാൽപന്ത് പ്രേമികൾ. ഒരു ലക്ഷത്തോളം വരുന്ന ആരാധകർക്ക് മുന്നിലാകും ബാഴ്‌സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടാൻ ഇറങ്ങുന്നത്.

റയൽ മാഡ്രിഡിനെ നേരിടാനിരിക്കെ മത്സരത്തെക്കുറിച്ചാലോചിച്ച് പേടിയൊന്നും തോന്നുന്നില്ലെന്ന ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ വാക്കുകൾക്കു മറുപടി നൽകി കാർലോ ആൻസലോട്ടി മത്സരത്തിന് മുമ്പ് തന്നെ പോരാട്ടം തുടങ്ങി. ചില സമയങ്ങളിൽ പേടിക്കുന്നത് നല്ലതാണെന്നും അതു ഗുണം ചെയ്യുമെന്നുമാണ് കാർലോ ആൻസലോട്ടി മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.

ലിവര്‍പൂള്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിന്‍റെ തറവാട്ടുമുറ്റത്ത്​ പോരാടാനിറങ്ങുമ്പോൾ തീപാറുമെന്ന്​ ഉറപ്പ്​. സീസണിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ ജയം യുനൈറ്റഡിന്​ അനിവാര്യമാണെങ്കിൽ പരമ്പരാഗത വൈരികളെ വീഴ്​ത്താനായാൽ ലിവർപൂളി​ന്​ സീസണിൽ വീര്യമേറും. ലിവർപൂളുമായുള്ള അഭിമാനപ്പോരാട്ടത്തിൽ പരാജയപ്പെട്ടാൽ യുനൈറ്റഡ്​ കോച്ച്​ ഒലെ സോൾഷ്യര്‍ പുറത്താകാനും സാധ്യതയുണ്ട്​. അതുകൊണ്ട്​ തന്നെ പതിവ്​ ലീഗ്​ മത്സരത്തിനേക്കാൾ എരിവും പുളിയും ഇക്കുറിയുണ്ട്​.

ഇന്‍റര്‍ മിലാന്‍ - യുവന്‍റസ്

സാൻ സിറോയിൽ നടക്കുന്ന ഡെർബിയില്‍ യുവന്റസ് ചാമ്പ്യന്മാരായ ഇന്റർ മിലാനെ നേരിടുമ്പോൾ പരമ്പരാഗതമായി സീസണിലെ ഏറ്റവും വലിയ ആഭ്യന്തര മത്സരമായി മാറുന്നു. റൊണാള്‍ഡോയുടെ പെട്ടെന്നുള്ള വിടവാങ്ങലിനെ തുടര്‍ന്ന് സീസണിലെ ദയനീയമായ തുടക്കത്തിന് ശേഷം, യുവന്റസ് അവരുടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടുടീമിലെയും ടോപ് സ്‌കോറര്‍മാരായ റൊമേലു ലുക്കാകുവും കിസ്റ്റിയാനോ റൊണാള്‍ഡോയും ലീഗ് വിട്ടെങ്കിലും പൗലോ ഡിബാല, അലക്‌സിസ് സാഞ്ചസ് അര്‍തുറോ വിദാല്‍, ഫെഡറികോ കിയേസ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പോരാട്ടത്തിന്റെ മാറ്റ് കുറയുന്നില്ല.

TAGS :

Next Story