Quantcast

കൊളംബിയയേയും തോല്‍പിച്ചു: കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയവുമായി ബ്രസീൽ

കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇഞ്ചുറി ടൈമിൽ കസെമിറോ നേടിയ ഗോളിലാണ് ബ്രസീലിന്റെ ജയം.

MediaOne Logo

Web Desk

  • Published:

    24 Jun 2021 2:44 AM GMT

കൊളംബിയയേയും തോല്‍പിച്ചു: കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയവുമായി ബ്രസീൽ
X

കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയവുമായി ബ്രസീൽ ക്വാർട്ടറിൽ. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇഞ്ചുറി ടൈമിൽ കസെമിറോ നേടിയ ഗോളിലാണ് ബ്രസീലിന്റെ ജയം. പകരക്കാരൻ താരം റോബർട്ടോ ഫിർമിനോ (78), കാസിമീറോ (90+10) എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. കൊളംബിയയുടെ ഏക ഗോൾ ലൂയിസ് ഡയസ് നേടി.

തുടർച്ചയായ മൂന്നാം ജയത്തോടെ ഒൻപതു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. നാലു മത്സരങ്ങളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ലൂയിസ് ഡയസിന്റെ തകര്‍പ്പന്‍ ഗോളില്‍ കൊളംബിയ മുന്നിലെത്തി. യുവാന്‍ ക്വാഡ്രാഡോ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസ് ഒരു ഓവര്‍ ഹെഡ് കിക്കിലൂടെ ലൂയിസ് ഡയസ് വലയിലെത്തിക്കുകയായിരുന്നു.

വിവാദത്തിന്റെ അകമ്പടിയോടെ പകരക്കാരൻ താരം റോബർട്ടോ ഫിർമിനോ 78–ാം മിനിറ്റിലാണ് ബ്രസീലിനായി ആദ്യം ഗോള്‍ നേടിയത്. അതിനു മുൻപ് നെയ്മറിന്റെ ക്രോസ് റഫറിയുടെ ദേഹത്തുതട്ടി തെറിച്ചിരുന്നു. ഇതാണ് കൊളംബിയന്‍ താരങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. താരങ്ങൾ അടങ്ങിയിട്ടും കളത്തിനു പുറത്ത് പ്രതിഷേധം തുടർന്ന കൊളംബിയൻ സ്റ്റാഫ് അംഗത്തെ റഫറി ചുവപ്പുകാർഡും ലഭിച്ചു.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ബ്രസീലിന്റെ വിജയഗോൾ പിറന്നത്. നെയ്മറുടെ കോര്‍ണര്‍ വലയിലെത്തിച്ച് കാസെമിറോ ബ്രസീലിന് വിജയം സമ്മാനിക്കുയായിരുന്നു.

TAGS :

Next Story