കോപ്പ അമേരിക്ക ടൂർണമെന്റ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ സുപ്രീംകോടതിയിൽ ഹരജി
കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ ടൂർണമെന്റ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കോപ്പ അമേരിക്ക ടൂർണമെന്റ് വീണ്ടും അനിശ്ചിതത്വത്തില്‍. കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ ടൂർണമെന്റ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയെ സമീപിച്ചത്. ടൂർണമെന്റിന് മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.
നേരത്തെ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു മാറ്റം. കൊളംബിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതികൂലമായിരുന്നു. ബ്രസീലിലേക്ക് ടൂർണമെന്റ് മാറ്റാൻ തീരുമാനം എടുത്തെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം ഗുരുതരമായതു കൊണ്ട് തുടക്കം മുതൽ തന്നെ അതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു.
നാലര ലക്ഷത്തിലേറെ കോവിഡ് മരണം നടന്ന ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നത് വൻദുരന്തത്തിന് കാരണമാകുമെന്നാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഒരു വഭാഗം ബ്രസീൽ താരങ്ങൾ ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് മാറ്റി. ഇന്ന് അവർ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.
Adjust Story Font
16