2002ലെ ലോകപ്പ് ജേതാക്കളായ ബ്രസീൽ ടീമംഗങ്ങൾ ഇന്ത്യയിൽ കളിക്കും; തീയ്യതിയും സ്ഥലവും തീരുമാനമായി
ചെന്നൈ: കാൽപന്ത് ലോകം ആരാധനയോടെ കാണുന്ന 2002ലെ ലോക ജേതാക്കളായ ബ്രസീൽ ടീമംഗങ്ങൾ ഇന്ത്യയിൽ പന്തുതട്ടുന്നു. മാർച്ച് 30ന് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിനായാണ് താരങ്ങൾ ഇന്ത്യയിലെത്തുന്നത്.
മാർച്ച് 31, ഏപ്രിൽ 1 എന്നീ തീയ്യതികളിലായി നടക്കുന്ന ഫുട്ബോൾ സമ്മിറ്റിന് മുന്നോടിയായാണ് മത്സരം. ഇന്ത്യൻ ലെജൻഡ്സും ബ്രസീൽ ലെജൻഡ്സുമായി തിരിഞ്ഞാണ് മത്സരം ഒരുക്കുക. റൊണാൾഡീന്യോ, കക്ക, റിവാൽഡോ, എഡ്മിൽസൺ, ദുംഗ അടക്കമുള്ള പ്രമുഖ ബ്രസീൽ താരങ്ങൾ കളിക്കാനെത്തുമെന്ന് ‘സ്പോർട്സ് സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. മത്സരത്തിന് പുറമേ താരങ്ങൾ ഇന്ത്യക്കാരുമായി സംവദിക്കുകയും ചെയ്യും. ദുംഗ, റിവാൾഡോ, എഡ്മിൽസൺ, െക്ലബഴേ്സൺ അടക്കമുള്ളവർ സമ്മിറ്റിൽ സംസാരിക്കും.
‘‘ഇന്ത്യൻ ഇതിഹാസങ്ങളുമായി കളിക്കാനായി കക്കയെയും റൊണാൾഡീന്യോയെയും എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനം അറിവായിട്ടില്ലെങ്കിലും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇന്ത്യൻ ടീമിൽ ആരൊക്കെ കളിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കും’’ -സംഘാടകരായ ഫുട്ബോൾ പ്ലസ് അക്കാഡമി തലവൻ ഡേവിഡ് ആനന്ദ് പ്രതികരിച്ചു. ഇന്ത്യക്കായി ബൈച്യൂങ് ബൂട്ടിയയും സുനിൽ ഛേത്രിയും അടക്കമുള്ള ഇതിഹാസങ്ങൾ ബൂട്ട് കെട്ടുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16