മരണഗ്രൂപ്പില്‍ നിന്ന് ആര് പുറത്താകുമെന്ന് ഇന്നറിയാം?
നാല് പോയിന്റുമായി ഫ്രാൻസാണ് മരണഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ജർമ്മനിക്കും പോർച്ചുഗലിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ഗോൾശരാശരിയിൽ ജർമ്മനി രണ്ടാം സ്ഥാനത്താണ്
യൂറോ കപ്പ് മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എഫിൽ ഇന്ന് ജീവന്‍മരണ പോരാട്ടങ്ങള്‍. ലോക ജേതാക്കളായ ഫ്രാൻസും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗല്ലും നേർക്കുനേർ വരുമ്പോൾ മറ്റൊരു മത്സരത്തില്‍ ജര്‍മ്മനിയും ഹംഗറിയും ഏറ്റുമുട്ടുന്നു. നാല് പോയിന്റുമായി ഫ്രാൻസാണ് മരണഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ജർമ്മനിക്കും പോർച്ചുഗലിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ഗോൾശരാശരിയിൽ ജർമ്മനി രണ്ടാം സ്ഥാനത്താണ്. ഒറ്റ പോയിന്റുള്ള ഹംഗറി അവസാനസ്ഥാനത്തും.
ജര്‍മ്മനിയോട് വലിയ പരാജയം ഒഴിവാക്കാൻ ആയാൽ പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാം. അതേസമയം ഗ്രൂപ്പിൽ 4 പോയിന്റുമായി ഒന്നാമതുള്ള ഫ്രാൻസ് അടുത്ത റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കളിയിൽ ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഫ്രാൻസിന് ഇത് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയെ നേരിടുന്ന ജർമനിക്കും സമാനമാണ് കാര്യങ്ങൾ. സ്വന്തം നാട്ടിൽ ഹംഗറിക്ക് മേൽ വലിയ ജയം ആണ് ജർമ്മനി പ്രതീക്ഷിക്കുന്നത്.
ഫ്രാൻസും പോർച്ചുഗലും പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ 13 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രം ആണ് പോർച്ചുഗൽ ജയിച്ചത്. ഹംഗറിയെ സ്വന്തം മണ്ണിൽ വലിയ വ്യത്യാസത്തിൽ തോൽപ്പിക്കാൻ ആവും ജർമ്മൻ ശ്രമം.
Adjust Story Font
16