Quantcast

ലീഗ് കപ്പിൽ ന്യൂകാസിലിനെ തോൽപിച്ച് ചെൽസി സെമിയിൽ

ഇന്നത്തെ മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാമിനെ നേരിടും

MediaOne Logo

Web Desk

  • Updated:

    20 Dec 2023 8:17 AM

Published:

20 Dec 2023 8:03 AM

chelsea enter to carabaocup semi
X

ലണ്ടൻ: പ്രീമിയൽ ലീഗിലെ നിരാശക്കിടയിൽ ലീഗ് കപ്പ് സെമി പ്രവേശനവുമായി ചെൽസി. നാടകീയതനിറഞ്ഞ ക്വാർട്ടർ ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ(4-2) പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കരബാവോ കപ്പിലെ അവസാനനാലിൽ ഇടംപിടിച്ചത്. 16ാം മിനിറ്റിൽ കാലും വിൽസനിലൂടെ ന്യൂകാസിൽ മുന്നിലെത്തി. കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ(90+2) പകരക്കാരനായി ഇറങ്ങിയ മുഡ്രികിലൂടെ ചെൽസി സമനിലപിടിക്കുകയായിരുന്നു.

ഡിഫൻഡർ കിരിയൻ ട്രിപ്പിയറിന്റെ പിഴവിൽ നിന്നാണ് വിജയമുറപ്പിച്ച ന്യൂകാസിൽ സമനിലയിലേക്ക് വീണത്. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പാൽമർ, ഗാലഗർ, ക്രിസ്റ്റഫർ ഇൻകുൻകു, മുഡ്രിക്ക് എന്നിവർ നീലപടക്കായി ലക്ഷ്യംകണ്ടു. പ്രീസീസൺ മത്സരത്തിനിടെ പരിക്ക്മൂലം മാസങ്ങൾ കളത്തിന് പുറത്തായിരുന്ന ഫ്രഞ്ച് താരം ക്രിസ്റ്റഫർ എൻകുൻകു ചെൽസിയ്ക്കായി അരങ്ങേറ്റംകുറിച്ചു.

ന്യൂകാസിൽ താരം കാലും വിൽസൺ, ബ്രൂണോ ഗിമറസ് ലക്ഷ്യം കണ്ടപ്പോൾ ട്രിപ്പിയർ, റിച്ചി എന്നിവരുടെ ഷോട്ട് ഗോൾകീപ്പർതട്ടിയകറ്റി. മറ്റൊരു ക്വാർട്ടർ മത്സരത്തിൽ എവർട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഫുൾഹാം സെമിയിലെത്തി. മുഴുവൻ സമയവും ഇരുടീമുകളും ഓരോഗോൾവീതം നേടി സമനിലപാലിക്കുകയായിരുന്നു. മിഡിൽസ് ബ്രോട്ട് 3-0 പോർട്ട് വാലെയെ കീഴടക്കി. അവസാന ക്വാർട്ടറിൽ ഇന്ന് പുലർച്ചെ 1.30ന് ചെൽസി, വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും.

TAGS :

Next Story