Quantcast

ലോക ചെസ് ഒളിമ്പ്യാഡ്: ചരിത്ര സ്വർണവുമായി ഇന്ത്യൻ സംഘം

MediaOne Logo

Sports Desk

  • Updated:

    2024-09-22 14:25:52.0

Published:

22 Sep 2024 2:09 PM GMT

ലോക ചെസ് ഒളിമ്പ്യാഡ്: ചരിത്ര സ്വർണവുമായി ഇന്ത്യൻ സംഘം
X

ബുഡാപെസ്റ്റ്: ഹംഗറിയിൽ നടന്നുവരുന്ന ഫിഡെ ലോക ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണം. നിർണായക പോരാട്ടത്തിൽ സ്ലൊവേനിയയെ തോൽപ്പിച്ച ഇന്ത്യ ചരിത്രത്തിലാദ്യമായാണ് ലോക ഒളിമ്പ്യാഡിൽ സ്വർണം നേടുന്നത്.

ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി ​െസ്ലാവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ സ്വർണം ഉറപ്പാക്കിയത്. 2022, 2014 വർഷങ്ങളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച നേട്ടം.

തുടർച്ചയായ എട്ടു ജയങ്ങളുമായി ചെസ് ഒളിമ്പ്യാഡിൽ കുതിച്ച ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ഉസ്ബെക്കിസ്ഥാനോട് സമനില വഴങ്ങിയിരുന്നു. എന്നാൽ ചാമ്പ്യൻഷിപ്പിലെ ടോപ്പ് സീഡായ യു.എസിനെ തോൽപ്പിച്ച് ഇന്ത്യ പ്രതീക്ഷകൾ സജീവമാക്കി. നിർണായക മത്സരത്തിൽ ​െസ്ലാവേനിയയെ തോൽപ്പിച്ചതോടെയാണ് ഇന്ത്യക്ക് സ്വർണം ഉറപ്പായത്.

TAGS :

Next Story