Quantcast

'നിങ്ങളൊരു ഇതിഹാസ താരമാണ്';ഛേത്രിക്ക് ആശംസകൾ നേർന്ന് ലൂക്ക മോഡ്രിച്

ദേശീയ കുപ്പായത്തിലെ ഛേത്രിയുടെ അവസാന മത്സരത്തിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.

MediaOne Logo

Sports Desk

  • Published:

    6 Jun 2024 1:41 PM

You are a legend; Luka Modric congratulates Chhetri
X

സുനിൽ ഛേത്രി, ലൂക്ക മോഡ്രിച് 

കൊൽക്കത്ത: ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് റയൽ ഇതിഹാസ താരവും ക്രൊയേഷ്യൻ നായകനുമായ ലൂക മോഡ്രിച്. 'നിങ്ങളൊരു ഇതിഹാസ താരമാണ്. അവസാന മത്സരം അവിസ്മരണീയമാക്കാൻ നിങ്ങൾക്ക് കഴിയട്ടെ. ക്രൊയേഷ്യയിൽ നിന്ന് എല്ലാ ആശംസകളും' മോഡ്രിച് പറഞ്ഞു

ദേശീയ കുപ്പായത്തിലെ ഛേത്രിയുടെ അവസാന മത്സരത്തിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ. കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മുന്നേറാൻ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ പാദത്തിൽ കുവൈത്തിനെ തോൽപിക്കാനായതിന്റെ ആത്മവിശ്വാസം ഛേത്രിക്കും സംഘത്തിനുമുണ്ട്.

നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ഛേത്രി ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും പിന്നിൽ മൂന്നാമതാണ്.

TAGS :

Next Story