കൊളംബിയയില്‍ ആഭ്യന്തര പ്രക്ഷോഭം, അര്‍ജന്‍റീനയില്‍ കോവിഡ്; കോപ അമേരിക്ക ഉപേക്ഷിക്കുമോ?
കൊവിഡിന്റെ വ്യാപനം കാരണം അര്‍ജന്റീനയിലെ മുഴുവന്‍ ഫുട്‌ബോളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു.
അടുത്തമാസം നടക്കേണ്ട കോപ അമേരിക്ക ടൂര്‍ണമെന്റ് അനിശ്ചിത്വത്തിലേക്ക്. അര്‍ജന്റിനയും കൊളംബിയയുമാണ് സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ കൊളംബിയയിൽ ആഭ്യന്തര പ്രക്ഷോഭം നടക്കുന്നതിനാൽ അവിടെ കളി നടത്താൻ ആകില്ല എന്ന് കൊളംബിയൻ ഗവൺമെന്റ് അറിയിച്ചു. കോപ അമേരിക്ക ടൂർണമെന്റ് നവംബറിലേക്ക് മാറ്റാൻ കൊളംബിയ അപേക്ഷിച്ചു എങ്കിലും ലാറ്റിനമേരിക്കൻ അസോസിയേഷൻ ആ അപേക്ഷ തള്ളി. വിവാദ നികുതി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാറിന്‍റെ ശ്രമങ്ങളെ തുടർന്നാണ് കൊളംബിയയിൽ ഏപ്രിൽ മുതൽ സർക്കാറിനെതിരെ പ്രതിഷേധം ആരംഭിച്ചത്.
സർക്കാറിനെതിരായ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ കോപ ലിബറട്ടറോസ് മത്സരങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. ജൂൺ 13 മുതൽ ജൂലൈ 10 വരെ നീണ്ടു നിൽക്കുന്ന ഫുട്ബാൾ മാമാങ്കത്തിന്‍റെ ഫൈനൽ തലസ്ഥാന നഗരമായ ബാറൻക്വില്ലയിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
കൊവിഡിന്റെ രൂക്ഷ വ്യാപനം കാരണം അര്‍ജന്റീനയിലെ മുഴുവന്‍ ഫുട്‌ബോളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. ജൂൺ 13 മുതൽ ആണ് കോപ അമേരിക്ക നടക്കുന്നത്. കോപ മത്സരങ്ങള്‍ക്ക് ഇനി 20 ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടയില്‍ അര്‍ജന്റീനയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും.
കൊളംബിയയിൽ നടക്കേണ്ടിയുരുന്ന മത്സരങ്ങൾ എവിടെ നടക്കും എന്ന് ഉടനെ പ്രഖ്യാപിക്കും എന്ന് അധികൃതർ അറിയിച്ചു. ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങൾക്കാണ് പുതിയ വേദി വേണ്ടത്. അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇവർ അർജന്റീനയിൽ വെച്ചാകും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുക.
ടൂർണമെന്‍റിന് മുഴുവനായി ആതിഥേയത്വം വഹിക്കാമെന്ന് അർജന്‍റീന സമ്മതിച്ചിട്ടുണ്ട്. 2019ൽ നടന്ന കോപ അമേരിക്കയിൽ ബ്രസീലായിരുന്നു ജേതാക്കളായത്.
Adjust Story Font
16