Quantcast

21ാം നൂറ്റാണ്ടിൽ കളത്തിൽ കൂടുതൽ ക്രിസ്റ്റ്യാനോ; മെസി നാലാമത്

ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്.

MediaOne Logo

Web Desk

  • Published:

    13 Jan 2024 3:09 PM GMT

21ാം നൂറ്റാണ്ടിൽ കളത്തിൽ കൂടുതൽ ക്രിസ്റ്റ്യാനോ; മെസി നാലാമത്
X

ദുബായ്: പോയവർഷം കൂടുതൽ ഗോൾ നേടിയ താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. കിലിയൻ എംബാപെ, ഹാരി കെയ്ൻ, എർലിങ് ഹാളണ്ട് എന്നിവരെ പിന്നിലാക്കി 54 ഗോളുകളാണ് ദേശീയ ടീമിനും ക്ലബിനുമായി താരം അടിച്ചുകൂട്ടിയത്. സൗദി ക്ലബ് അൽ നസറിൽ കളിക്കുന്ന 38 കാരൻ കരിയറിലെ അവസാന സമയത്തും മൈതാനത്ത് വിസ്മയം തീർക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു അപൂർവ്വ നേട്ടം കൂടി പോർച്ചുഗീസ് താരത്തെ തേടിയെത്തിയിരിക്കുന്നു.

21ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോർഡാണ് റൊണാൾഡോയെ തേടിയെത്തിയത്. ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്. 2000 മുതൽ റൊണാൾഡോ ആകെ 1204 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. 1202 മത്സരങ്ങളുമായി ബ്രസീലിയൻ ക്ലബ് ഫ്ളുമിനൻസ് ഗോൾകീപ്പർ ഫാബിയോയാണ് രണ്ടാം സ്ഥാനത്ത്. 1056 മത്സരവുമായി ബ്രസീൽ, ബാഴ്‌സലോണ മുൻതാരം ഡാനി ആൽവസാണ് മൂന്നാമത്. അർജന്റീനൻ ഇതിഹാസം ലയണൽ മെസി നാലാമതാണ്. 1047 മാച്ചുകളിലാണ് 36 കാരൻ ഇതുവരെ ഇറങ്ങിയത്.

1010 മത്സരങ്ങളുമായി ക്രോയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് അഞ്ചാമതും പോർച്ചുഗീസ് താരം ജോ മൊറീഞ്ഞോ ആറാമതുമാണ്. ഈ വർഷം കോപ്പ അമേരിക്ക, യൂറോ കപ്പ് ഉൾപ്പെടെ വരാനിരിക്കെ 2024ഉം ഇരു താരങ്ങൾക്കും നിർണായകമാണ്. ഈമാസം 29 മുതൽ സൗദിയിൽ നടക്കുന്ന റിയാദ് കപ്പിൽ മെസിയുടെ ക്ലബായ ഇന്റർ മയാമിയും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അൽ നസറും ഏറ്റുമുട്ടും. ഇന്റർ മയാമിയുടെ പ്രീസീസൺ പര്യടനത്തിന്റെ ഭാഗമായാണ് ആവേശപോരാട്ടം.

TAGS :

Next Story