'മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ'; ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം
സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍
ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് പുറത്തുവിട്ട പട്ടികയില്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 91.5 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ സീസണിലെ പ്രതിഫലം. യുവന്റെസ് വിട്ട് മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായത്.
രണ്ടാം സ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 80.5 മില്യണ്‍ യൂറോയാണ്. എന്നാല്‍, സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍. 54.94 മില്യണ്‍ യൂറോയാണ് താരത്തിന്റെ അടിസ്ഥാന ശമ്പളം. ക്രിസ്റ്റ്യാനോയ്ക്ക് 51.25 മില്യണ്‍ യൂറോയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത്.
അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് ആയ ലഭിക്കുന്ന തുകയുടെ കാര്യത്തില്‍ മെസിയേക്കാള്‍ മുമ്പിലാണ് ക്രിസ്റ്റ്യാനോ. 40 മില്യണ്‍ യൂറോ വാര്‍ഷിക സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുമ്പോള്‍ മെസിക്ക് ലഭിക്കുന്നത് 25.6 മില്യണ്‍ യൂറോയാണ്.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് ഫുട്‌ബോള്‍ താരങ്ങള്‍ ഇവരാണ്
1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 91.5 മില്യണ്‍ യൂറോ
2. ലിയോണല്‍ മെസി - 80.5 മില്യണ്‍ യൂറോ
3. നെയ്മര്‍ - 69.5 മില്യണ്‍ യൂറോ
4. കെയ്‌ലിയന്‍ എംബാപ്പെ - 31.5 മില്യണ്‍ യൂറോ
5. മുഹമ്മദ് സലാഹ് - 30 മില്യണ്‍ യൂറോ
6. റോബര്‍ട്ട് ലെവന്‍ഡോസ്‌കി - 26 മില്യണ്‍ യൂറോ
7. ആന്ദ്രേസ് ഇനിയേസ്റ്റ - 26 മില്യണ്‍ യൂറോ
8. പോള്‍ പോഗ്ബ -25 മില്യണ്‍ യൂറോ
9. ഗാരത്ത് ബെയ്ല്‍ -23.5 മില്യണ്‍ യൂറോ
10. ഈദന്‍ ഹസാര്‍ഡ് - 29 മില്യണ്‍ യൂറോ
Adjust Story Font
16