Quantcast

റൊണാൾഡോയിലുള്ള വിശ്വാസം കോച്ച്​ തുടരുമോ?

MediaOne Logo

Sports Desk

  • Published:

    19 Jun 2024 12:50 PM GMT

cristiano ronaldo
X

ലെയ്​പിസിഗിലെ റെഡ്​ ബുൾ അരീന സ്​റ്റേഡിയത്തിലേക്ക്​ കൂട്ടം കൂട്ടമായി നടക്കുന്ന പോർച്ചുഗൽ ആരാധകരെല്ലാം ​റൊണാൾഡോ ജഴ്​സിയണിഞ്ഞിട്ടുണ്ടായിരുന്നു. ചിലർ കൈകളിൽ റൊണാൾഡോയുടെ വലിയ ബാനറുകൾ ഏന്തിയിട്ടുണ്ട്​. അവരുടെ ചുണ്ടുകളിലൊക്കെയിലും പോർച്ചുഗീസ്​ ഭാഷയുടെ പ്രത്യേക താളത്തിൽ ​ചൊല്ലുന്ന റൊണാൾഡോ ചാൻറുകളായിരുന്നു​ . മെസ്സിയെ വർണിച്ചുകൊണ്ടുള്ള ചാൻറുകൾ ​ചൊല്ലി പോർച്ചുഗീസ്​ ആരാധകരെ ക്ഷുഭിതരാക്കാൻ ശ്രമിക്കുന്ന ചെക്ക്​ റിപ്പബ്ലിക്​ ആരാധകരെ മറുവശത്തും കണ്ടു.

കൊടുങ്കാറ്റിനെപ്പോലെ മൈതാനത്ത്​ വീശിയടിച്ചിരുന്ന പോയകാലത്തെ ക്രിസ്​റ്റ്യാനോ ഇനി വരില്ലെന്ന്​ കടുത്ത ആരാധകർക്ക്​ പോലുമറിയാം. റൊണാൾഡോയുടെ താരത്തിളക്കത്തി​ൽ വന്നിരുന്ന പോർച്ചുഗലല്ല പുതിയ പോർച്ചുഗലെന്നും അവർക്കറിയാം. റൊണാൾഡോ ആദ്യ ഇലവനിൽ വേണോയെന്ന സംവാദം പോർച്ചുഗലിൽ കൊടുമ്പിരികൊള്ളുന്നുണ്ട്​. പക്ഷേ ആ ബലിഷ്ഠമായ കാലുകളിലും ചാട്ടുളിപോലെയുള്ള ഹെഡറുകളിലും വീണ്ടുമൊരിക്കൽ കൂടി അയാൾ പോയകാലം ആവർത്തക്കുമെന്ന്​ ​ആരാധകർ വിശ്വസിക്കുന്നു.

റൊണാൾഡോയെ ബെഞ്ചിലിരുത്തി ലോകത്തി​െൻറയാകെ ശത്രുവാകാൻ റോബർ​ട്ടോ മാർട്ടിനസിന്​ പ്രയാസമുണ്ട്​. മാത്രമല്ല, അയാളുടെ വരവോടെ പോർച്ചുഗീസ്​ ജഴ്​സിയിൽ ക്രിസ്​റ്റ്യാനോ ഉണർന്നെണീക്കുകയും നല്ലൊരു ബന്ധം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്​തിട്ടുണ്ട്​. യോഗ്യതമത്സരങ്ങളിലും അയർലൻഡിനെതിരായ മത്സരങ്ങളിലും ആ കാലുകൾ പോർച്ചുഗലിനെ രക്ഷിച്ചതുമാണ്​.

എന്നാൽ വൈകാരികതക്കപ്പുറത്ത്​ സ്​റ്റാറ്റിറ്റിക്​സിലേക്ക്​ വന്നാൽ കോച്ചിന്​ ചിലചിന്തകൾ യൂറോയിലെ ആദ്യമത്സരം ഉയർത്തുന്നുണ്ട്​​. കാരണം ടൈമിങ്​ തെറ്റിയ മൂർച്ചയില്ലാത്ത റൊണാൾഡോയെ മത്സരത്തിൽ പലകുറി കണ്ടു. എട്ടാം മിനുറ്റിൽ റാ​ഫേൽ വായുവിൽ നീട്ടിനൽകിയ പന്ത്​ ഹെഡറിനായി അളന്നെടുക്കുന്നതിൽ റോണാക്ക്​ തെറ്റി. 32ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസ്​ അതി മനോഹരമായ ഉൾക്കാഴ്​ചയിൽ നീട്ടിനൽകിയ പന്തി​െൻറ ഗതി മനസ്സിലാക്കി ഓടിയെത്തിയെങ്കിലും ചെക്ക്​ ഗോളിയെ മറികടക്കാൻ റോണോക്കായില്ല. ഗ്യാലറികളിലെ നിശ്വാസങ്ങൾക്കൊപ്പം 57ാം മിനുറ്റിൽ തൊടുത്ത ഫ്രീകിക്ക്​ പോസ്​റ്റിലേക്ക്​ തന്നെ വന്നെങ്കിലും മൂർച്ചയില്ലായിരുന്നു. ചില നിമിഷങ്ങളിൽ മാത്രമാണ്​ റൊണാൾഡോയെ ഫുൾ ​േഫ്ലായിൽ മൈതാനത്ത്​ കണ്ടത്​.

ചെക്ക്​ റിപ്പബ്ലിക്കിനെതിരെ പോർച്ചുഗൽ വിറച്ചാണ്​ ജയിച്ചത്​. അതിഗംഭീര സ്​ക്വാഡുള്ള പറങ്കിപ്പടയിൽ നിന്നും പ്രതീക്ഷിച്ച പ്രകടനം എവിടെയും കണ്ടില്ല. ബെൽജിയത്തി​െൻറ സുവർണതലമുറക്കൊപ്പം കിരീടത്തിളക്കമില്ലാതെ പടിയിറങ്ങിയ മാർട്ടിനസ്​ പോർച്ചുഗലിലും അതാവർത്തിക്കുമോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്​. തീർച്ചയായും ഇത്​ മാർട്ടിനസിന്​ മേൽ വലിയ സമ്മർദ്ദമുണ്ടാക്കും. അതുകൊണ്ടുതന്നെ റൊണാൾഡോയെ പിണക്കാതെയും അതോടൊപ്പം തന്നെ മറ്റുസാധ്യതകൾ ഉപയോഗപ്പെടുത്തിയുമുള്ള ഒരു ഡി​േപ്ലമാറ്റിക്​ ലെവലിലേക്ക്​ ടീമിനെ മാറ്റാനാണ്​ സാധ്യത.

TAGS :

Next Story