Quantcast

ക്രിസ്റ്റ്യാനോ ഇന്ന് റിയാദിലെത്തും; നാളെ മന്‍സൂര്‍ പാര്‍ക്കില്‍ വന്‍ സ്വീകരണം

ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    2 Jan 2023 2:06 PM GMT

ക്രിസ്റ്റ്യാനോ ഇന്ന് റിയാദിലെത്തും; നാളെ മന്‍സൂര്‍ പാര്‍ക്കില്‍ വന്‍ സ്വീകരണം
X

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് റിയാദിലെത്തും. കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിലാണ് താരം റിയാദിൽ ഇറങ്ങുക. നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദിവസങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബായ അൽ നസ്‌റുമായി കരാറൊപ്പിട്ടത്. ഇന്ന് രാത്രി 11 മണിക്ക് റിയാദിലെത്തുന്ന ക്രിസ്റ്റ്യാനോയെ സ്വീകരിക്കാൻ അൽ നസർ ക്ലബ്ബ് അധികൃതരും സൗദി സ്‌പോർട്ട്‌സ് അധികൃതരും എത്തും.

നാളെ റിയാദിലെ മന്‍സൂര്‍ പാര്‍ക്കില്‍ റൊണാള്‍ഡോക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രസ്റ്റ്യാനോ സൗദിക്കായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.

TAGS :

Next Story