ആഴ്‍സനല്‍ വാങ്ങാനുള്ള പണം റെഡിയെന്ന് സ്‍പോട്ടിഫൈ ഉടമ
നിലവിൽ അമേരിക്കൻ വ്യവസായ സ്റ്റാൻ ക്രൊയെങ്കെയുടെ ഉടമസ്ഥതയിലാണ് ആഴ്സനൽ
ഇംഗ്ലീണ്ട് ഫുട്‍ബോള്‍ ക്ലബ് ആഴ്സനല്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചു കഴിഞ്ഞു എന്ന് പ്രശസ്ത മ്യൂസിക്ക് സ്ട്രീമിങ് സർവീസായ സ്പോട്ടിഫൈയുടെ ഉടമ ഡാനിയൽ എക്. ആഴ്സണലിന്റെ വലിയ ആരാധകനാണ് താൻ എന്നും ഡാനിയൽ എക് പറഞ്ഞു. ആഴ്സണലിനെ വാങ്ങാൻ താല്പര്യമുണ്ട് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ സ്പോടിഫൈ ഉടമ ഡാനിയെൽ എക് താൻ വളരെ സീരിയസ് ആയാണ് ഈ കാര്യം പറഞ്ഞത് എന്നും ആവര്‍ത്തിച്ചു.
ക്ലബിനെ അതിന്റെ പ്രതാപ കാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആകണം എന്നും അതാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ വിശ്വാസത്തിലെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഡാനിയല്‍ എക് പറഞ്ഞു. ക്ലബ്ബിന്റെ മുൻ സൂപ്പർ താരങ്ങളായ തിയറി ഹെൻറി, ഡെന്നിസ് ബെർക്യാമ്പ്, പാട്രിക് വിയേര എന്നിവരുടെ സഹായത്തോടെ ആഴ്സണലിനെ വാങ്ങാനുള്ള ശ്രമമാണ് ഡാനിയേൽ ഏക് തയ്യാറാക്കുന്നത്.
നിലവിൽ അമേരിക്കൻ വ്യവസായ സ്റ്റാൻ ക്രൊയെങ്കെയുടെ ഉടമസ്ഥതയിലാണ് ആഴ്സനൽ. എന്നാൽ അടുത്തിട യുറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ലബിന്റെ തീരുമാനത്തിന് പിന്നാലെ ക്രൊയെങ്കെക്കെതിരെ പ്രതിഷേധമുയർന്നു. സൂപ്പർ ലീഗിൽ നിന്ന് ക്ലബ് പിന്മാറിയെങ്കിലും, ക്ലബ് ഉടകൾക്കെതിരായ ആരാധകപ്രതിഷേധം രൂക്ഷമാണ്. ക്രൊയെങ്കെഔട്ട് എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധം ദിനംപ്രതി ശക്തമാകുകയാണ്. എന്നാൽ ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും ക്ലബ് വിൽക്കാൻ ഉദ്ദേശമില്ലെന്ന് സ്റ്റാൻ ക്രൊയങ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16