Quantcast

വിഡിയോ ലീക്കായി; പ്രീമിയർ ലീഗ് റഫറിക്ക് സസ്​പെൻഷൻ

MediaOne Logo

Sports Desk

  • Updated:

    2024-11-12 10:16:41.0

Published:

12 Nov 2024 10:15 AM GMT

david coote
X

ലണ്ടൻ: പലതരം വിഡിയോകൾ ലീക്കായി പണി പോയവർ ഏറെയുണ്ട്. ഇക്കുറി ലീക്ക്ഡ് വീഡിയോസിലൂടെ പണി കിട്ടിയത് ഒരു റഫറിക്കാണ്. പ്രീമിയർ ലീഗിലെ സ്ഥിരം റഫറിമാരിലൊരാളായ ഡേവിഡ് കൂവിന്റെ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പറക്കുന്നത്.

അദ്ദേഹത്തിന്റേതായി പുറത്തുവന്ന വിഡിയോയിൽ ഒരാൾക്കുള്ള മറുപടിയായി ലിവർപൂൾ ക്ലബിനെയും മുൻ കോച്ച് യുർഗാൻ ക്ലോപ്പിനെയും കുറിച്ച് അഭിപ്രായങ്ങളാണ് പറയുന്നത്. ഒരു മത്സരശേഷം ​ക്ലോപ്പുമായുള്ള വാഗ്വാദത്തിലുള്ള ദേഷ്യമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. സഭ്യമല്ലാത്ത പദപ്രയോഗങ്ങളും വിഡിയോയിൽ ഉപയോഗിക്കുന്നുണ്ട്. വിഡിയോ ഷൂട്ട് ചെയ്ത സമയം വ്യക്തമല്ല.

എന്തായാലും വിഡിയോകൾക്ക് പിന്നാലെ ഡേവിഡ് കൂവിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. അന്വേഷവും പ്രഖ്യാപിച്ചു. പ്രീമിയർ ലീഗ് റഫറിമാർക്കെതിരെ വലിയ വിമർശനങ്ങൾ നടക്കുന്ന സമയത്ത് ഈ വിഡിയോ പുറത്ത് വന്നത് അധികൃതർക്കും തലവേദനയുണ്ടാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടന്ന ലിവർപൂൾ ആസ്റ്റൺ വില്ല മത്സരത്തിലും ഇദ്ദേഹമായിരുന്നു റഫറി​യെന്നതാണ് രസകരം. അതുകൊണ്ടുതന്നെ ഇദ്ദേഹം റഫറിയായ മത്സരങ്ങളിൽ തങ്ങൾക്കെതിരെയുള്ള തെറ്റായ തീരുമാനങ്ങൾ കണ്ടെടുക്കുന്ന തിരക്കിലാണ് ആരാധകർ.

TAGS :

Next Story