Quantcast

വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ

കാസ്‌പെര്‍ ഡോല്‍ബെര്‍ഗ് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മൂന്നാം ഗോള്‍ ജോക്കിം മഷീലിന്റെ വകയായിരുന്നു. കളിയുടെ അവസാന മിനുറ്റിലായിരുന്നു നാലാം ഗോള്‍.

MediaOne Logo

Web Desk

  • Updated:

    2021-06-26 18:11:10.0

Published:

26 Jun 2021 6:02 PM GMT

വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ
X

യുവതാരം കാസ്‌പെര്‍ ഡോള്‍ബെര്‍ഗ് തുടങ്ങിവെച്ച ഗോളുകളുടെ മികവില്‍ ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ വെയില്‍സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഡെന്മാര്‍ക്കിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഡെന്മാര്‍ക്ക് കഴിഞ്ഞ യൂറോകപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിനെ മടക്കിയയച്ചത്.കാസ്‌പെര്‍ ഡോല്‍ബെര്‍ഗ് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മൂന്നാം ഗോള്‍ ജോക്കിം മഷീലിന്റെ വകയായിരുന്നു. കളിയുടെ അവസാന മിനുറ്റിലായിരുന്നു നാലാം ഗോള്‍.

27,48,88,90+4 മിനുറ്റുകളിലെ ഗോളുകളാണ് ഡെന്മാര്‍ക്കിന് വിജയമൊരുക്കിയത്. 27ാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍ വന്നത്. ഡാംസ്ഗാര്‍ഡില്‍ നിന്നും പന്ത് സ്വീകരിച്ച ഡോള്‍ബെര്‍ഗ് അതിമനോഹരമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. ബോക്‌സിന് പുറത്തുനിന്നും താരമെടുത്ത കിക്ക് മഴവില്ലുപോലെ വളഞ്ഞ് ഗോള്‍കീപ്പര്‍ വാര്‍ഡിനെ മറികടന്ന് വലയിലേക്ക്. ഗോള്‍കീപ്പര്‍ ചാടി നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല.

48ാം മിനുറ്റില്‍ ഡോള്‍ബര്‍ഡ് ഡെന്മാര്‍ക്കിന്റെ ലീഡ് ഉയര്‍ത്തി. 88ാം മിനുറ്റില്‍ ജോക്കിം മെഷീലിലൂടെയായിരുന്നു ഡെന്മാര്‍ക്കിന്റെ മൂന്നാം ഗോള്‍. കളിയുടെ അവസാന മിനുറ്റില്‍ ഹാരി വില്‍സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് വെയില്‍സിന് നാണക്കേടായി. കളി തീരാനിരിക്കയായിരുന്നു ഡെന്മാര്‍ക്കിന്റെ നാലാം ഗോള്‍. മാര്‍ട്ടിന്‍ ബ്രെയിത്തുവെയിറ്റാണ് നാലാം ഗോള്‍ നേടിയത്. മത്സരത്തില്‍ മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് ഗരെത് ബെയ്‌ലും സംഘവും മടങ്ങുന്നത്.


TAGS :

Next Story