ഇതെന്താ ലേസർ ഷോയോ? സലാഹിന് സംഭവിച്ചത്...
പെനൽറ്റി കിക്ക് എടുക്കാനിരിക്കുന്ന സലാഹിന്റെ മുഖത്ത് ലേസർ പതിക്കുന്നത് വീഡിയോയിൽ വ്യക്തം
ലോകകപ്പ് യോഗ്യതയുടെ നിർണായക മത്സരത്തിൽ ഈജിപ്തിന്റെ മുഹമ്മദ് സലാഹിന് നേരെ സെനഗൽ ആരാധകർ ലേസർ പ്രയോഗം നടത്തി. പെനൽറ്റി കിക്ക് എടുക്കാനിരിക്കുന്ന സലാഹിന്റെ മുഖത്ത് ലേസർ പതിക്കുന്നത് വീഡിയോയിൽ വ്യക്തം. സലാഹ് എടുത്ത കിക്ക് പുറത്തേക്ക് പോകുകയും ചെയ്തു.
മത്സരത്തിൽ സെനഗൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്‌കോർ നില 1-1 ആയതോടെയാണ് മത്സരം പെനൽറ്റിയിലേക്ക് എത്തിയത്. പെനൽറ്റിയിൽ സെനഗൽ വിജയിക്കുകയും ചെയ്തു. സലാഹ് കിക്കെടുക്കാനെത്തിയപ്പോഴാണ് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ലേസർ രശ്മികൾ അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചത്.
അതേസമയം സെനഗൽ ആരാധകർക്കെതിരെ ഈജിപ്ഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്ത് എത്തി. മത്സരത്തിനിടെ സലാഹിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ഈജിപ്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ആരോപിക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഈജിപത്യൻ കളിക്കാർക്ക് നേരെ വെള്ളക്കുപ്പികളും കല്ലുകളും എറിഞ്ഞെന്നും മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് ബസിൽ എത്തിയപ്പോഴും ആക്രമിച്ചെന്നും ഫെഡറേഷൻ ആരോപിച്ചു. അകമത്തിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. മത്സര ശേഷവും സലാഹിന് നേരെ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
സലാഹിന്റെ നെറ്റിയിൽ കൈവെച്ച് സപ്പോർട്ടിങ് സ്റ്റാഫ് ഗ്രൗണ്ടിൽ നിന്ന് അദ്ദേഹത്തെ കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം. സെനഗൽ ആരാധകൻ അദ്ദേഹത്തിന്റെ നേർക്ക് പാഞ്ഞ് അടുക്കുന്നതും വീഡിയോയിലുണ്ട്. സലാഹ് പെനല്‍റ്റി പാഴാക്കിയെങ്കിലും അവസാന കിക്ക് മാനെ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെയാണ് സെനഗല്‍ ഖത്തറിലേക്ക് ടിക്കറ്റ് നേടിയത്. മൂന്നു പെനാൽട്ടികൾ രക്ഷിച്ച ഗോൾ കീപ്പർ മെന്റിയുടെ മികവ് കൂടിയാണ് സെനഗലിന് ലോകകപ്പ് യോഗ്യത നേടി നൽകിയത്. അതേസമയം ആഫ്രിക്കൻ ജേതാക്കൾ ആയ സെനഗലിന് ഇത് ഇരട്ടിമധുരം കൂടിയായി ഇത്.
Adjust Story Font
16